കൊച്ചി : സ്വാതന്ത്ര്യ ദിന അവധിയിലെ തിരക്ക് പരിഗണിച്ച് സതേൺ റെയിൽവേ അനുവദിച്ച സ്പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റുകള്‍ ഒഴിവ്. മംഗളൂരു - കൊച്ചുവേളി റൂട്ടില്‍ ഓടുന്ന സ്പെഷ്യൽ ട്രെയിനിലാണ് ടിക്കറ്റുകള്‍ ഒഴിവുള്ളത്. ആഗസ്റ്റ് 17-ന് രാത്രി 7.30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 18-ന് രാവിലെ കൊച്ചുവേളിയിലെത്തും.
ആഗസ്റ്റ് 18-ന് വൈകിട്ട് 6.40-ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍ പുറപ്പെടും. 14 സ്ലീപ്പര്‍കോച്ചുകളും, 3 ജനറൽ കംപാട്ട്മെന്‍റുകളുമാണ് ട്രെയിനിനുള്ളത്. ഐആര്‍സിടിസിയുടെ ആപ്പ് വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.