കേരളം

kerala

ETV Bharat / state

സിദ്ധാർഥിന്‍റെ മരണം: ഡീനിനും അസിസ്റ്റന്‍റ് വാർഡനും നിയമസഹായത്തിന് പണപ്പിരിവ്, സെക്രട്ടറിയേറ്റിന് മുന്നിൽ അമ്മയുടെ സമരം

കുറ്റക്കാരെ സംരക്ഷിക്കാൻ വെറ്ററിനറി കോളജിലെ അധ്യാപക സംഘടന കൂട്ടുനിൽക്കുന്നു എന്ന് സിദ്ധാര്‍ഥിന്‍റെ അമ്മ.

സിദ്ധാര്‍ഥ് മരണം  പൂക്കോട് വെറ്ററിനറി സര്‍വകലാശാല  SIDDHARTH DEATH CASE  LATEST NEWS IN MALAYALAM
Siddharth (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

തിരുവനന്തപുരം: മകന്‍റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുംവരെ പോരാട്ടം തുടരുമെന്ന് പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാ‍ർ‍ഥിന്‍റെ അമ്മ ഷീബ. കുറ്റക്കാരെ സംരക്ഷിക്കാൻ വെറ്ററിനറി കോളജിലെ അധ്യാപക സംഘടനയും ഉന്നത സിപിഎം ബന്ധങ്ങളും കൂട്ടുനിൽക്കുന്നുവെന്നും സിദ്ധാ‍ർ‍ഥിന്‍റെ അമ്മ ഷീബ ആരോപിച്ചു. 'സിദ്ധാർഥിന് നീതി ഇനിയും അകലെ' എന്ന മുദ്രാവാക്യമുയർത്തി കേരള മൺപാത്ര നിർമാണ സമുദായ സഭയുടെ നേതൃത്വത്തിൽ നടന്ന ധ‍ർണയിലാണ് അമ്മ ഷീബ പങ്കെടുത്തത്.

മൂന്ന് ദിവസമാണ് തന്‍റെ മകനെ മർദിച്ചതെന്നും എല്ലാത്തിനും കൂട്ടുനിന്നവരാണ് ഡീനും അസിസ്റ്റന്‍റ് വാർഡനുമെന്നും ഷീബ വികാരാധീനയായി പറഞ്ഞു. വയനാട് പൂക്കോട് സർവകലാശാലയിലെ ഏക അധ്യാപക സംഘടന ഇടത് അധ്യാപക സംഘടനയാണ്. സിപിഎമ്മിന്‍റെ പ്രവർത്തകര്‍ ഉൾപ്പെട്ട ഭരണസമിതിയാണ് സർവകലാശാലയിലുള്ളത്. അവിടെയാണ് ഡീനിനെയും വാർഡനെയും അസിസ്റ്റന്‍റ് വാർഡനെയും തിരികെ എടുക്കാൻ വേണ്ടിയുള്ള തീരുമാനം ഉണ്ടായത്.

ഗവർണറെ കണ്ടപ്പോഴാണ് നിയമനം തടഞ്ഞത്. അതിന് ശേഷമാണ് ഇപ്പോൾ നിയമ സഹായത്തിന് അധ്യാപക സംഘടന അധ്യാപകരിൽ നിന്നും 2000 രൂപ വീതം പിരിക്കുന്നത്. നീതി കിട്ടിയില്ലെങ്കിൽ വയനാട് വരെ പ്രതിഷേധവുമായി പോകും. ആരൊക്കെയുണ്ടോ അവരെയെല്ലാം കണ്ടുപിടിക്കുന്നത് വരെ പ്രതിഷേധിക്കും. എന്‍റെ മകൻ ചെയ്‌ത തെറ്റ് എന്തെന്ന് അറിയുന്നത് വരെ ഞങ്ങൾ ഇതിന് പിന്നിലുണ്ടാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മാതാപിതാക്കൾ ജീവിച്ചിരിക്കെ കുഞ്ഞു മരിക്കുന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സങ്കടം. അത് അനുഭവിക്കുന്നവർക്കെ അറിയാവൂ. സിദ്ധാർത്തിന്‍റെ അച്ഛനായിരുന്നു എനിക്ക് പകരം ഇന്ന് ഇവിടെ എത്തേണ്ടത്. അദ്ദേഹം 18 വർഷമായി ഗൾഫിൽ ആയിരുന്നു. ഞങ്ങൾക്ക് ജീവിക്കാൻ മറ്റ് വരുമാനമില്ല. 18 വർഷത്തിനിടെ 18 മാസമാണ് ഞങ്ങൾ ഒരുമിച്ച് താമസിച്ചത്.

മക്കൾക്ക് നല്ലൊരു വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടിയാണ് ഇതെല്ലാം സഹിച്ചത്. എന്‍റെ മകൻ വെള്ളം പോലും കിട്ടാതെയാണ് പോയത്. ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, ഇതിന്‍റെ അവസാനം എന്തെന്നറിയണം. ഡീനിനെയും അസിസ്റ്റന്‍റ് വാർഡനെയും അധ്യാപകരെന്ന് വിളിക്കാനാവില്ല.

മനുഷ്യനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല മനുഷ്യത്വം വേണം. സച്ചിൻ ദേവ് എംഎൽഎ ഇവരെ രണ്ടു പേരെയും തിരിച്ചെടുക്കാൻ ആക്രോശിച്ചു എന്നാണ് കേട്ടത്. ജനപ്രതിനിധിയായ അദ്ദേഹം കൊലക്കുറ്റം ചെയ്‌തവരുടെ കൂടെയാണ് നിന്നത്. ഒരമ്മയുടെ ശാപമല്ല, ഒരായിരം അമ്മമാരുടെ ശാപമാകും ഇതിന് പിന്നിലുള്ളവർക്ക് ലഭിക്കുകയെന്നും ധർണയിൽ സിദ്ധാർഥിന്‍റെ അമ്മ ഷീബ പറഞ്ഞു.

Also Read:എഡിഎമ്മിന്‍റെ മരണം: ഒടുക്കം പിപി ദിവ്യ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാന്‍ഡ്

ABOUT THE AUTHOR

...view details