ചെന്നൈ: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ക്രിക്കറ്റര്‍ ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു സ്വകാര്യ കോളജില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കവെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഹിന്ദിയിൽ ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ നിശബ്‌ദരായി. തുടര്‍ന്നാണ് അശ്വിന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
"ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍, ഇതു പറയണമെന്ന് എനിക്ക് തോന്നി. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അതൊരു ഔദ്യോഗിക ഭാഷ മാത്രമാണ്"- അശ്വിന്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനം താന്‍ ഒരിക്കലും മോഹിച്ചിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. 'എനിക്ക് അതിന് കഴിയില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ അതിനായി ശ്രമിക്കും. പക്ഷേ എനിക്ക് കഴിയുമെന്ന് പറഞ്ഞാൽ, എന്‍റെ താൽപ്പര്യം നഷ്‌ടപ്പെടും' - അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
தமிழுக்கும் அமுதென்றுபேர்! - அந்தத்
— நெல்லை செல்வின் (@selvinnellai87) January 9, 2025
தமிழ் இன்பத்தமிழ் எங்கள் உயிருக்கு நேர்..!
Hindi is not a National Language, It's a official Language.''#Ashwin pic.twitter.com/CyY2iDpvCk
കഴിഞ്ഞ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്‌ക്കിടെയാണ് അശ്വിന്‍ ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ചത്. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലായിരുന്നു അശ്വിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ക്ലബ് ക്രിക്കറ്റില്‍ തുടരുമെന്നാണ് അശ്വിന്‍ അറിയിച്ചത്.
പന്തിന് പുറമെ ബാറ്റുകൊണ്ടും ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം നടത്തിയ താരമാണ് അശ്വിന്‍. 106 ടെസ്റ്റുകളില്‍ നിന്നായി 537 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. ആറ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3503 റണ്‍സും അശ്വിന്‍റെ അക്കൗണ്ടിലുണ്ട്. 116 ഏകദിനം കളിച്ച താരം 156 വിക്കറ്റും 707 റണ്‍സുമാണ് നേടിയത്. 65 ടി20കളില്‍ നിന്നും 72 വിക്കറ്റുകളും 118 റണ്‍സുമാണ് സമ്പാദ്യം.