കേരളം

kerala

ETV Bharat / state

ഈശ്വര്‍ മാല്‍പെ അര്‍ജുന്‍റെ വീട്ടിലേക്ക്; കുടുംബവുമായുള്ള കൂടിക്കാഴ്‌ച ഇന്ന് - ESHWAR MALPE TO VISIT ARJUN FAMILY - ESHWAR MALPE TO VISIT ARJUN FAMILY

മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ അർജുൻ്റെ കുടുംബത്തെ സന്ദർശിക്കും. പലതവണ അര്‍ജുനായി ഗംഗവാലി പുഴയിൽ തെരച്ചില്‍ നടത്തിയിട്ടുളള ആളാണ് മാല്‍പെ. കഴിഞ്ഞ ദിവസം കാഴ്‌ച പരിമിതി മൂലം ഈശ്വർ മൽപെയ്ക്കും സംഘത്തിനും തെരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

ARJUN RESCUE OPERATION  SHIRUR LANDSLIDE  ഈശ്വർ മൽപെ  അര്‍ജുന്‍ മിഷന്‍
Eshwar Malpe (ETV Bharat)

By ETV Bharat Kerala Team

Published : Aug 19, 2024, 7:51 AM IST

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ ഇന്ന് (ഓഗസ്റ്റ് 19) സന്ദർശിക്കും. കുടുംബത്തിൻ്റെ ആവശ്യപ്രകാരം പലതവണ ഗംഗവാലി പുഴയിൽ ഇറങ്ങി മൽപെ തെരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്‌ച പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയ്ക്കും സംഘത്തിനും കാഴ്‌ച പരിധി പൂജ്യം ആയതിനാൽ തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഗോവയിൽ നിന്ന് ഡ്രഡ്‌ജർ കൊണ്ട് വരാതെ തെരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അർജുൻ്റെ കുടുംബവുമായുള്ള ഈശ്വർ മൽപെയുടെ കൂടിക്കാഴ്‌ച.

ഗംഗാവാലി പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിക്കുകയും കലങ്ങുകയും ചെയ്‌തതോടെ മുങ്ങിയുള്ള പരിശോധന ദുഷ്ക്കരമായി. പുഴയിൽ മണ്ണും കല്ലും അടിഞ്ഞു കൂടിയതിനാൽ ഡ്രെഡ്‌ജ് ചെയ്യാതെ തെരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് ജില്ല ഭരണകൂടം ഗോവയിൽ നിന്ന് ഡ്രെഡ്‌ജർ എത്തുന്നത് വരെ തെരച്ചിൽ നിർത്തിവക്കാൻ തീരുമാനിച്ചത്.

Also Read:അര്‍ജുന്‍റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ABOUT THE AUTHOR

...view details