കോഴിക്കോട്: ചാലിയാറിന്‍റെ ഇരു കരകളെയും ആവേശത്തിൽ ആറാടിക്കുന്ന നാലാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി നടത്തുന്ന വാട്ടർ ഫെസ്റ്റിവൽ രണ്ട് ദിവസമാണ് നീണ്ടുനിൽക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജല- കായിക മത്സരങ്ങൾ, ഡ്രോൺ ഷോ, കൈറ്റ് ഫെസ്റ്റിവൽ, നൃത്ത സംഗീത പരിപാടികൾ എന്നിവ ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കും. വാട്ടർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ബേപ്പൂരിൽ വായുസേനയുടെ സാരംഗി ടീമിൻ്റെ ഹെലികോപ്റ്റർ പ്രദർശനം നടത്തി.
നാല് ഹെലികോപ്റ്ററുകളാണ് ബേപ്പൂരിൽ എത്തിയ കാണികളെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിർത്തി സാഹസിക പ്രകടനം നടത്തിയത്. നാളെ രാവിലെ എട്ട് മണിക്ക് കയാക്കിങ് ടീമുകളുടെ വിവിധ വിഭാഗങ്ങളിലുള്ള മത്സരം നടക്കും.
കൂടാതെ കോസ്റ്റ് ഗാർഡിന്‍റെയും നേവിയുടെയും വിവിധ ഷിപ്പുകളിൽ പൊതുജനങ്ങൾക്ക്
സന്ദർശിക്കാനുള്ള അവസരവും ഉണ്ടാവും. ഇതിനുപുറമേ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റും ബേപ്പൂരിൽ നടക്കും. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന്‍റെ കഴിഞ്ഞ പതിപ്പുകള്‍ വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇതിന്‍റെ ഭാഗമായത്.