പത്തനംതിട്ട:തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്‌മാഭിഷിക്തനായ അയ്യപ്പനെ തൊഴാൻ കാത്തുനിന്നത്.
ശബരിമല നട തുറക്കുന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാമാസം ഒന്നിന് നടക്കും. രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് മേൽശാന്തി ഞറുക്കെടുപ്പ്. പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വർമ്മ, വൈഷ്‌ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുന്നത്. തുലാമാസ പൂജകൾക്ക് ശേഷം ഒക്‌ടോബർ 21 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
Also Read:ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെ ?; നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ അറിയാം