പ്രയാഗ്‌രാജ് : പര്‍ദ ധരിക്കാതിരിക്കുന്നത് ഭര്‍ത്താവിനോട് കാട്ടുന്ന ക്രൂരതയല്ലെന്ന് അലഹബാദ് ഹൈക്കോടതി. അതുകൊണ്ട് തന്നെ ഇത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി.
വിചാരണക്കോടതി തള്ളിയ വിവാഹമോചന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൗമിത്ര ദയാല്‍ സിങ്ങും ഡൊണാഡി രമേഷും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. അതേസമയം ഹൈക്കോടതി വിവാഹമോചന ഹര്‍ജി അനുവദിച്ചു. ദമ്പതിമാര്‍ കഴിഞ്ഞ 23 വര്‍ഷമായി പിരിഞ്ഞ് താമസിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനം അനുവദിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് കാരണങ്ങളാണ് ഭര്‍ത്താവ് വിവാഹമോചനത്തിനായി ചൂണ്ടിക്കാട്ടിയത്. ഭാര്യ ചന്തയിലും മറ്റിടങ്ങളിലുമെല്ലാം പര്‍ദ ധരിക്കാതെ പോകുന്നുവെന്നായിരുന്നു ഒരു ആരോപണം. മറ്റൊരു കാരണം ഭാര്യ തന്നെ ഉപേക്ഷിച്ച് പോയി എന്നതും. 1990 ഫെബ്രുവരി 26നാണ് ഇവര്‍ വിവാഹിതരായത്. 1992 ഡിസംബര്‍ നാലിനാണ് ഇവര്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയത്.
1995 ഡിസംബര്‍ രണ്ടിന് ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. പിന്നീട് കുറച്ച് കാലം കൂടി ഇരുവരും ഒന്നിച്ച് താമസിച്ചു. പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. ഇവരുടെ ഏകമകന് ഇപ്പോള്‍ 23 വയസായി.
ഭര്‍ത്താവുമായി ദീര്‍ഘകാലമായി പിരിഞ്ഞ് താമസിക്കുക വഴി ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. 23 വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. ഇത് ദീര്‍ഘമായ ഒരു കാലമാണ്. അത് കൊണ്ട് തന്നെ വിവാഹം റദ്ദാക്കാന്‍ ഇതൊരു മതിയായ കാരണമാണ്. ഭര്‍ത്താവുമൊന്നിച്ച് ജീവിക്കാന്‍ വിസമ്മതിക്കുക മാത്രമല്ല അദ്ദേഹത്തിന്‍റെ ദാമ്പത്യ അവകാശങ്ങള്‍ നിരസിക്കുകയും ചെയ്‌തു എന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: 69-ാം വയസില്‍ വിവാഹമോചനം: ഭാര്യക്ക് 3.7 കോടി രൂപ ജീവനാംശം നൽകാൻ ഭൂമി വിറ്റ് ഭർത്താവ്