കേരളം

kerala

ETV Bharat / state

മണ്ഡല-മകര വിളക്ക് ഉത്സവം; ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും. സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ. ഇന്ന് ദർശനം ബുക്ക് ചെയ്‌തത് 30,000 പേര്‍.

SABARIMALA Open Today  SABARIMALA PILGRIMAGE  Sabarimala Mandala Pooja  ശബരിമല വാർത്തകൾ
Sabarimala Pilgrimage (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് (നവംബര്‍ 15) തുറക്കും. വൈകിട്ട് അഞ്ച് മണിയോടെയായിരിക്കും നട തുറക്കുക. സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും. 30,000 പേരാണ് ഇന്ന് ദർശനം ബുക്ക് ചെയ്‌തിരിക്കുന്നത്. നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ശബരിമലയിൽ ഒരാഴ്‌ചക്കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. വെര്‍ച്വല്‍ ക്യൂ ബുക്കിങിനായി നവംബര്‍ 15 മുതല്‍ 29 വരെയുള്ള എല്ലാ സമയത്തെ സ്ലോട്ടുകളിലുമാണ് ബുക്കിങ് പൂര്‍ത്തിയായത്. ദിവസേന 70,000 പേര്‍ക്ക് ഓണ്‍ലൈനായും 10,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങിലൂടെയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി, തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തിലാകും സന്നിധാനത്ത് നട തുറക്കുക. ഡിസംബര്‍ 26ന് വൈകിട്ട് 6.30നാകും തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കുക.

ജനുവരി 14നാണ് മകരവിളക്ക്. ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്കിനായി നട തുറക്കുമെന്നും ശബരിമല അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ബിജു ബി.നാഥ് അറിയിച്ചു.

സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

ശബരിമല തീർഥാടനകാലം പ്രമാണിച്ച് 9 സ്പെഷല്‍ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ-കൊല്ലം റൂട്ടിൽ 4 സ്പെഷല്‍ ട്രെയിന്‍ സർവിസാണുണ്ടാകുക. ഈ മാസം 19 മുതൽ ജനുവരി 19 വരെയാണ് സർവിസുകൾ. കച്ചിഗുഡ-കോട്ടയം റൂട്ടിൽ 2 സ്പെഷല്‍ ട്രെയിനുകൾ സർവിസ് തുടങ്ങി. ഹൈദരാബാദ്-കോട്ടയം റൂട്ടിൽ രണ്ടും കൊല്ലം - സെക്കന്ദരാബാദ് റൂട്ടിൽ ഒരു സ്പെഷല്‍ ട്രെയിനും സർവിസ് നടത്തും.

Also Read:ശബരിമല മഹോത്സവം; പ്രവേശനം ഒരു മണി മുതൽ, ഒരാഴ്‌ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി

ABOUT THE AUTHOR

...view details