കേരളം

kerala

ETV Bharat / state

ശബരിമലയിൽ ഇനി കൂടുതൽ ക്യാമറക്കണ്ണുകൾ; മരക്കൂട്ടം മുതൽ സന്നിധാനം വരെ 245 പുത്തന്‍ ക്യാമറകൾ - SABARIMALA CCTV

പുതിയ കൺട്രോൾ റൂമിൽ ഓരോ മേഖലകളിലേയും ഭക്തരുടെ ക്യൂ അടക്കമുള്ള കാര്യങ്ങൾ കൃത്യതയോടെ നിരീക്ഷിക്കാന്‍ സംവിധാനം

mankoottam to sannidhanam  ശബരിമല  ക്യാമറ  കൺട്രോൾ റൂം ശബരിമല
കൺട്രോൾ റൂം ഉദ്ഘാടനം (ETV Bharat)

By ETV Bharat Kerala Team

Published : Jan 10, 2025, 6:23 AM IST

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സുരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കി ദേവസ്വം വിജിലൻസ്. ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ റൂമിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് നിർവഹിച്ചു.

മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാൻ 245 അത്യന്താധുനിക ക്യാമറകളാണ് ദേവസ്വം വിജിലൻസ് സ്ഥാപിച്ചിരിക്കുന്നത്. പൊലീസ് ഒരുക്കിയിരിക്കുന്ന സിസിടിവി ക്യാമറകൾക്കും കൺട്രോൾ റൂമിനും പുറമേയാണ് ഈ സംവിധാനം.

കൺട്രോൾ റൂം ഉദ്ഘാടനം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതുവഴി ഓരോ മേഖലകളിലേയും ഭക്തരുടെ ക്യൂ, അതതു മേഖലകളിലെ ആവശ്യകതകൾ തുടങ്ങിയവ കൺട്രോൾ റൂമിലിരുന്ന് ദേവസ്വം വിജലിൻസിന് മനസിലാക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും കഴിയും.

കൺട്രോൾ റൂം ഉദ്ഘാടനം (ETV Bharat)

മരാമത്ത് കോംപ്ലക്‌സിലെ കൺട്രോൾ റൂമിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ജയകൃഷ്‌ണൻ, ദേവസ്വം വിജിലൻസ് എസ് പി സുനിൽകുമാർ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ വി അജിത്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു തുടങ്ങിയവർ പങ്കെടുത്തു.

Read More: 1033.62 കോടി രൂപയുടെ ശബരിമല മാസ്റ്റർ പ്ലാൻ; മന്ത്രിസഭ അംഗീകരിച്ച വികസന പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം... - SABARIMALA MASTER PLAN

ABOUT THE AUTHOR

...view details