ETV Bharat / state

അടൂരില്‍ പതിനേഴുകാരിയെ ഒൻപത് പേർ പീഡിപ്പിച്ചതായി പരാതി; കൗമാരക്കാരന്‍ ഉള്‍പ്പെടെ 4 പേർ കസ്റ്റഡിയിൽ - RAPE COMPLAINT ADOOR

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

POCSO PATHANAMTHITTA  NINE PEOPLE RAPED TEENAGER ADOOR  LATEST MALAYALAM NEWS  ADOOR RAPE CASE PLUS TWO STUDENT
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 25, 2025, 2:01 PM IST

പത്തനംതിട്ട: കായിക താരമായ ദളിത് പെൺകുട്ടിയെ 60 ഓളം പേർ പീഡിപ്പിച്ച സംഭവത്തിന്‍റെ ഞെട്ടൽ മാറും മുൻപ് ജില്ലയില്‍ വീണ്ടും പീഡന പരാതി. അടൂരില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായതായാണ് കേസ്. സംഭവത്തിൽ കൗമാരക്കാരന്‍ ഉൾപ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍ ആയതായി പൊലീസ് അറിയിച്ചു.

നിലവില്‍ പെണ്‍കുട്ടി പ്ലസ്‌ടുവിന് പഠിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2019 ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരാൾ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരുൾപ്പെടെ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 8 കേസുകൾ അടൂർ പൊലീസ് സ്‌റ്റേഷനിലും 1 കേസ് നൂറനാട് സ്‌റ്റേഷനിലും ആണെന്നാണ് ലഭിക്കുന്ന വിവരം.

അടൂരില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് കൗമാരക്കാരന്‍ ഉൾപ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് കൗമാരക്കാരനെ കസ്റ്റഡിയില്‍ എടുത്തിട്ടുളളത്. കേസിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Also Read:സ്വകാര്യ ഭാഗങ്ങളിൽ സർജിക്കൽ ബ്ലേഡും കല്ലുകളും; മുംബെെയിൽ 20 കാരിയെ ബലാത്സംഗത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.