അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഹിന്ദു ദിനപ്പത്രത്തിന്‍റെ റിപ്പോര്‍ട്ടര്‍ മഹേഷ് ലന്‍ഗയാണ് അറസ്റ്റിലായത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മഹേഷ് പ്രഭുദന്‍ ലന്‍ഗയെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്‍റ (പിഎംഎല്‍എ) പരിധിയില്‍ പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിക്ക് മുന്നില്‍ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോടതി ഈ മാസം 28 വരെ മഹേഷിനെ ഇഡിയുെട കസ്റ്റഡിയില്‍ വിട്ടു നല്‍കി. മഹേഷിനെതിരെ രണ്ട് കുറ്റപത്രങ്ങളാണ് അഹമ്മദാബാദ് പൊലീസ് ചുമത്തിയിരിക്കുന്നത്. വഞ്ചന, കുറ്റകരമായ ഇടപാടുകള്‍, വിശ്വാസ്യത ലംഘിക്കല്‍, ചിലര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടാകും വിധമുള്ള വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണ് മഹേഷിനെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാല്‍ ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ ലന്‍ഗയുടെ അഭിഭാഷകന്‍ തള്ളി. ഇഡിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹം നിരവധി തവണ വന്‍തുകകള്‍ അനധികൃതമായി കൈമാറിയിട്ടുണ്ട്. ഇത് പലരില്‍ നിന്നും തട്ടിയെടുത്തതാണ്. മാധ്യമ സ്വാധീനം ഇതിനായി വന്‍തോതില്‍ ഉപയോഗിക്കുകയും ചെയ്‌തു. മഹേഷ് ജിഎസ്‌ടി നികുതി വെട്ടിപ്പും നടത്തിയെന്ന് ആരോപണമുണ്ട്. ഇക്കാര്യവും ഇഡി അന്വേഷിച്ച് വരികയാണ്.
മഹേഷിന്‍റെ മൊഴികളിലെ വൈരുദ്ധ്യവും സംശയം ജനിപ്പിക്കുന്നതാണെന്ന് ഇഡി ആരോപിക്കുന്നു. ഇത്രയും പണം എവിടെ നിന്ന് കിട്ടിയെന്നത് സംബന്ധിച്ചും ഇത് എന്തിന് ഉപയോഗിച്ചു എന്നത് സംബന്ധിച്ചും മഹേഷ് എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇഡിയുടെ വാദം.
ഇഡിയുടെ തുടരുന്ന മാധ്യമ വേട്ടയാണ് അറസ്റ്റിന് പിന്നിലെന്നാണ് മഹേഷിന്‍റെ അറസ്റ്റിനെ കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണം. നേരത്തെ എഫ്‌ഡിഐ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തിയിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്ക് പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്. 3.44 കോടിയിലധികം രൂപ പിഴയാണ് പിഴയായി ചുമത്തിയത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതിനാൽ മൂന്ന് ഡയറക്‌ടർമാർക്ക് 1.14 കോടി രൂപ വീതം പിഴയും ചുമത്തി.
നേരത്തെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്കും മൂന്ന് ഡയറക്‌ടർമാർക്കും ഫൈനാൻസ് മേധാവിക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് നടപടി ആരംഭിച്ചത്. 100 ശതമാനം വിദേശ നിക്ഷേപമുള്ള കമ്പനിയാണ് ബിബിസി ഡബ്ല്യുഎസ് ഇന്ത്യ. ഇത് 26 ശതമാനമായി കുറയ്‌ക്കാത്തത് നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വിശദീകരണം നൽകി.
Also Read: എഫ്‌ഡിഐ ചട്ടങ്ങളുടെ ലംഘനം; ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇഡി