ETV Bharat / bharat

കത്വയിൽ സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്; ഭീകരർക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം - ARMY SEARCH OPERATION IN KATHUA

ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

KATHUA TERRORISTS EXCHANGE OF FIRE  INDIAN ARMY SEARCH OPERATION IN JK  ജമ്മു കശ്‌മീര്‍ ഭീകരാക്രമണം  കത്വയില്‍ സൈനിക തെരച്ചില്‍
Representative Image (ANI)
author img

By ETV Bharat Kerala Team

Published : Jan 25, 2025, 3:53 PM IST

കത്വ (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീര്‍ കത്വ ജില്ലയിലെ വനമേഖലയിലുള്ള താൽക്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരവാദികള്‍ വെടിയുതിർത്തു. ബടോഡ് പഞ്ചായത്തിലെ താൽക്കാലിക സൈനിക ക്യാമ്പിലാണ് ഇന്ന് പുലര്‍ച്ചെ 1:20 ഓടെ ആക്രണമുണ്ടായത്.

ആക്രമണമുണ്ടായതിന് പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇരു വിഭാഗവും തമ്മില്‍ അരമണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിലും പ്രത്യാക്രമണത്തിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഭീകര സംഘത്തില്‍ മൂന്ന് പേരുണ്ടെന്നാണ് അനുമാനിക്കുന്നത്. ആക്രമണത്തിന് പിന്നാലെ തീവ്രവാദികൾ അടുത്തുള്ള വനത്തിലേക്ക് ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഭീകരർക്കായി സൈന്യം തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ജനുവരി 21 ന് ജമ്മുവിലെ ജുവൽ ചൗക്ക് പ്രദേശത്ത് വെടിവെപ്പ് നടന്നിരുന്നു. ജനുവരി 22 ന് സോപോറിലെ സലൂറയിൽ നടത്തിയ തെരച്ചിൽ ഏറ്റുമുട്ടലായി മാറുകയും സുരക്ഷാ സേനയിലെ ഒരു ജവാൻ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് കാശ്‌മീര്‍ സോണ്‍ ഐജി വികെ ബിർഡി അറിയിച്ചു. ശ്രീനഗർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തവും കർശനവുമാക്കിയിട്ടുണ്ടെന്ന് ബിര്‍ഡി വ്യക്തമാക്കി.

നേരത്തെ, പഞ്ചാബിന്‍റെ ഡിജിപി ഗൗരവ് യാദവ് അമൃത്സർ സന്ദർശിക്കുകയും അമൃത്സർ കമ്മീഷണറേറ്റിലെയും അതിർത്തി ജില്ലകളായ ഗുരുദാസ്‌പൂർ, ബറ്റാല, അമൃത്സർ റൂറൽ, തരണ്‍ താരണ്‍ എന്നിവിടങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥരുമായി ക്രമസമാധാന അവലോകന യോഗം നടത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

Also Read: ഐഎസ്ഐ മേധാവിയുടെ ധാക്ക സന്ദർശനം: ജാഗ്രത പാലിക്കാൻ ഇന്ത്യൻ സൈനികർക്ക് നിർദേശം - INDIAN NATIONAL SECURITY

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.