ETV Bharat / state

കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്: വനം വകുപ്പ് ഇടപെടുന്നില്ലെന്ന് പരാതി - WALAYAR ELEPHANT ATTACK

ആക്രമണത്തിൽ കാലിനും ഇടുപ്പിനും പരിക്കേറ്റ വാളയാർ വാധ്യാർപള്ളം സ്വദേശി വിജയനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാളയാർ കാട്ടാന ആക്രമണം  WILD ELEPHANT ATTACK walayar  wild animal conflicts palakkad  farmer injured in elephant attack
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 25, 2025, 1:46 PM IST

പാലക്കാട്: വാളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആണ് കർഷകന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കാലിനും ഇടുപ്പിനും പരിക്കേറ്റ വാളയാർ വാധ്യാർപള്ളം സ്വദേശി വിജയനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Wild elephant attack (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം പതിവായി ആനശല്യമുള്ള സ്ഥലമാണ് വാധ്യാർപള്ളെമെന്ന് നാട്ടുകാർ പറഞ്ഞു. കർഷകർ രാത്രി കാവലിരിക്കുകയാണ് പതിവ്. കൃഷിയിടത്തിൽ ആനയെത്തിയാൽ ബഹളം കൂട്ടി ആനയെ ഓടിക്കും. ഈ രീതിയിൽ ആനയെ തുരത്താൻ ശ്രമിച്ച വിജയനാണ് പരിക്കേറ്റത്. മൂന്ന് ആനകളാണ് പാടത്ത് ഇറങ്ങിയത് എന്ന് വിജയൻ്റെ അച്ഛൻ വി രത്നം പറഞ്ഞു. പതിവായി പരാതിപ്പെട്ടിട്ടും വനം വകുപ്പ് ഇടപെടുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.

Also Read: ചികിത്സ അത്ര പോര...: ഡ്യൂട്ടി ഡോക്‌ടറെയും നഴ്‌സിനെയും കയ്യേറ്റം ചെയ്‌തു; മൂന്ന് പേർ പിടിയിൽ - KOYILANDY TALUK HOSPITAL

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.