ETV Bharat / bharat

റാമോജി ഫിലിം സിറ്റിയില്‍ റിപ്പബ്ലിക് ദിനാഘോഷം - RFC CELEBRATES 76TH REPUBLIC DAY

വിവിധ റാമോജി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവികളും ജീവനക്കാരും ചടങ്ങിന്‍റെ ഭാഗമായി. ചടങ്ങിൽ പങ്കെടുത്തവർക്ക് പതാകയ്‌ക്കൊപ്പം നിന്ന് ചിത്രമെടുക്കാനുള്ള അവസരവും ഒരുക്കി..

RAMOJI FILM CITY  MD Vijayeswari  ETV  Republic Day
Glimpses of 76th Republic Day celebrations at Ramoji Film City in Hyderabad, Telangana celebrates (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 26, 2025, 7:02 PM IST

ഹൈദരാബാദ്: ഇന്ത്യയിലെ വിനോദസഞ്ചാരികളുടെ പറുദീസയായ റാമോജി ഫിലിം സിറ്റിയില്‍ 76 -ാമത് റിപ്പബ്ലിക് ദിനാഘോഷം നടന്നു. ചടങ്ങിൽ റാമോജി ഫിലിം സിറ്റി മാനേജിങ് ഡയറക്‌ടര്‍ വിജയേശ്വരി പതാക ഉയര്‍ത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആര്‍എഫ്‌സി ഡയറക്‌ടർ കീര്‍ത്തി സോഹന, ഇടിവി സിഇഒ ബാപിനീദു, ഉഷാകിരണ്‍ മൂവീസ് ലിമിറ്റഡിന്‍റെ മേധാവി ശിവ രാമകൃഷ്‌ണ, പബ്ലിസിറ്റി വൈസ്‌ പ്രസിഡന്‍റ് എ വി റാവു, ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാർട്ട്മെന്‍റ് വൈസ്‌ പ്രസിഡന്‍റ് രവി ചന്ദ്രശേഖര്‍ തുടങ്ങിയവരും വിവിധ റാമോജി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവർക്ക് പതാകയ്‌ക്കൊപ്പം നിന്ന് ചിത്രമെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. റിപ്പബ്ലിക് ദിനവും സ്വാതന്ത്ര ദിനവും ഫിലിം സിറ്റിയില്‍ വലിയ ആഘോഷമായാണ് നടത്തിവരുന്നത്.

ആർഎഫ്‌സി എന്ന അത്‌ഭുതം

ഹൈദരാബാദിലെ അബ്‌ദുള്ളപുര്‍മേട്ടിൽ രണ്ടായിരം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന റാമോജി ഫിലിം സിറ്റി 1996 ലാണ് സ്ഥാപിച്ചത്. അന്തരിച്ച വിഖ്യാത മാധ്യമ സംരംഭകനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന റാമോജി റാവുവാണ് ഫിലിം സിറ്റിയുടെ സ്ഥാപകന്‍. റാമോജി റാവു ഗാരുവിന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഫലമായി പടുത്തുയർത്തപ്പെട്ട ഫിലിം സിറ്റി ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ കേന്ദ്രമായി ഗിന്നസ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരെ ആകർഷിച്ചുകൊണ്ട് സിനിമാറ്റിക് മികവിൻ്റെ പ്രഭവകേന്ദ്രമായി റാമോജി ഫിലിം സിറ്റി മാറി. ഒപ്പം ചലച്ചിത്രനിർമാണത്തിൻ്റെ ഭൂപ്രകൃതിയെ പുനർനിർവചിക്കുകയും മികവിൻ്റെയും പുതുമയുടെയും പുതിയ മാനദണ്ഡങ്ങൾ തീർക്കുകയും ചെയ്‌തു.

ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികളുടെ പറുദീസ കൂടിയാണിത്. കുന്നുകൾ, പാറകൾ, തരിശായ നിലങ്ങൾ എന്നിവ ഫിലിം സിറ്റിയുടെ ഓരോ കോണിലും ഓരോ കഥ പറയുന്നു. അത്യാധുനിക സൗകര്യങ്ങളും അസംഖ്യം പശ്ചാത്തലങ്ങളുമുള്ള റാമോജി ഫിലിം സിറ്റി ഭാഷയോ വിഭാഗമോ പരിഗണിക്കാതെ ഓരോ ചലച്ചിത്ര നിർമാതാവിൻ്റെയും സ്വപ്‌നങ്ങൾക്ക് ചിറകേകുന്നു.

ചലച്ചിത്ര പ്രവർത്തകർക്ക് മുന്നിൽ നിരവധി ഓപ്ഷനുകളാണ് ഫിലിം സിറ്റി തുറന്നുവയ്‌ക്കുന്നത്. ഏത് കഥയ്‌ക്കും അനുയോജ്യമായ പശ്ചാത്തലം ഈ സ്വപ്‌നഭൂമികയിൽ റെഡിയാണ്. എയർപോട്ടോ ആശുപത്രിയോ ക്ഷേത്രമോ, സീൻ ഏതുമായിക്കൊള്ളട്ടെ നൂറുകണക്കിന് ലൊക്കേഷനുകൾ റാമോജി ഫിലിം സിറ്റി വാഗ്‌ദാനം ചെയ്യുന്നു.

അതേസമയം റാമോജി ഫിലിം സിറ്റിയെ വ്യത്യസ്‌തമാക്കുന്നത് മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്. അത്യാധുനിക സൗകര്യങ്ങൾ, പുത്തൻ ലൈറ്റിങ് സംവിധാനങ്ങൾ, അന്തർദേശീയ തലത്തിലുള്ള ക്യാമറകൾ, എർത്ത് സ്റ്റേഷൻ എന്നിവയുൾപ്പടെ ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ വിരൽത്തുമ്പിൽ ആവശ്യമായതെല്ലാം ഉണ്ട്.

ഷൂട്ടിങ് ലൊക്കേഷൻ മാത്രമല്ല, മഹത്തായ ആഘോഷങ്ങൾക്കും കോർപ്പറേറ്റ് ഇവൻ്റുകൾക്കുമുള്ള ഒരു ലക്ഷ്യസ്ഥാനം കൂടിയാണ് റാമോജി ഫിലിം സിറ്റി. 20 മുതൽ 2000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന മീറ്റിങ് ഹാളുകളും അതുപോലെ തന്നെ ആഡംബര വസതികളും ലോകോത്തര സൗകര്യങ്ങളും ഉള്ളതിനാൽ, ഓരോ അവസരവും അവിസ്‌മരണീയമായ അനുഭവമായി മാറുന്നു. ഏത് അവസരത്തിനും അനുയോജ്യമായ വേദിയായി ഇവിടം വർത്തിക്കുന്നു.

റാമോജി ഫിലിം സിറ്റിയുടെ ഏറ്റവും ആകർഷകമായ വശം ഒരുപക്ഷേ സന്ദർശകരെ വിസ്‌മയത്തിൻ്റെയും ആനന്ദത്തിൻ്റെയും ലോകത്തേക്ക് കൊണ്ടുപോകാനുള്ള കഴിവാണ്. കുട്ടികൾക്കുള്ള രസകരമായ കേന്ദ്രങ്ങൾ മുതൽ മുതിർന്നവർക്കുള്ള സെൻസേഷണൽ സ്‌പോട്ടുകൾ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കും ആസ്വദിക്കാൻ ഏറെയുണ്ട്.

സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്ന റാമോജി ഫിലിം സിറ്റിയിൽ ഭാവനയ്‌ക്ക് അതിരുകളില്ല. ഇതൊരു ഫിലിം സിറ്റി മാത്രമല്ല, എന്തും സാധ്യമാകുന്ന ഒരു ലോകത്തേക്കുള്ള കവാടം കൂടിയാണ്. പുതുമയുടെയും മികവിൻ്റെയും അശ്രാന്ത പരിശ്രമത്തിൻ്റെയും തെളിവായി നിലകൊള്ളുന്ന റാമോജി ഫിലിം സിറ്റി പ്രേക്ഷകരെയും ചലച്ചിത്ര പ്രവർത്തകരെയും ഒരേപോലെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.

Also Read

  1. 'രാജ്യത്തെ വൃത്തിയുള്ള ഭക്ഷണം': റാമോജി ഫിലിം സിറ്റിക്ക് അപൂര്‍വ അംഗീകാരം - ഹൈദരാബാദ് ഫിലിം സിറ്റി
  2. റാമോജി ഫിലിം സിറ്റി; സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നൊരിടം
  3. റാമോജി ഫിലിം സിറ്റി സന്ദർശിച്ച് യുഎസ് കൗൺസൽ ജനറൽ: മാധ്യമ പ്രവർത്തനം, ടൂറിസം മേഖലകളിലെ സംഭാവനയ്‌ക്ക് അഭിനന്ദനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.