കോഴിക്കോട്: കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് (ജനുവരി 25) രാവിലെ പ്രദേശവാസികൾ കൂട്ടിനടുത്ത് എത്തിയപ്പോഴാണ് പുലി കുടുങ്ങിയതായി കണ്ടത്. തുടർന്ന് താമരശ്ശേരി റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താമരശ്ശേരി വനം വകുപ്പ് ഉദ്യോഗസ്ഥരും തിരുവമ്പാടി പൊലീസും സ്ഥലത്തെത്തി. ഒരാഴ്‌ച മുൻപാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കൂടാതെ പ്രദേശത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശവാസിയായ ഒരു വീട്ടമ്മയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
തുടർന്ന് നാട്ടുകാരിൽ നിന്നും പ്രതിഷേധമുയർന്നതോടെയാണ് വനംവകുപ്പ് പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചത്. 3 വയസുള്ള ആൺ പുലിയാണ് കൂട്ടിലായത്. കൂട്ടിൽ പുലി കുടുങ്ങിയതിനാൽ വെറ്ററിനറി വിദഗ്‌ധർ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു. പുലിയെ എങ്ങോട്ട് മാറ്റുമെന്നതിന് തീരുമാനമായിട്ടില്ല. പുലിക്ക് പരിക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും.
പുലിയെ ആദ്യം താമരശേരി റേഞ്ച് ഓഫീസില്‍ എത്തിക്കും. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് ഇപ്പോൾ കൂട്ടിലായതെന്നാണ് വിവരം. നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു.
Also Read: വയനാട് കടുവ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ; ഉദ്യോഗസ്ഥരുമായി വാക്കുതർക്കം