കേരളം

kerala

ETV Bharat / state

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തിനശിച്ചു - Running car caught fire - RUNNING CAR CAUGHT FIRE

കോഴിക്കോട് പന്തീരാങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ സുരക്ഷിതര്‍.

KOZHIKODE CAR FIRE ACCIDENT  KOZHIKODE LATEST NEWS  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  പന്തീരാങ്കാവ് കാറിന് തീപിടിച്ചു
Running Car Caught Fire In Kozhikode (ETV Bharat)

By ETV Bharat Kerala Team

Published : Sep 12, 2024, 8:03 PM IST

Updated : Sep 12, 2024, 9:21 PM IST

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു (ETV Bharat)

കോഴിക്കോട് :പന്തീരാങ്കാവ് മെട്രോ ഹോസ്‌പിറ്റലിന് സമീപം കൂടത്തുംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഇന്ന് (സെപ്റ്റംബർ 12) വൈകുന്നേരം 5:20 ഓടെയാണ് സംഭവം. കോഴിക്കോട് ഹൈലൈറ്റ് മാളിലേക്ക് മലപ്പുറം ഭാഗത്ത് നിന്ന് വന്നവരുടെ കാറാണ് കത്തി നശിച്ചത്.

കാർ ഓടിക്കൊണ്ടിരിക്കെ ക്ലച്ചിന് തകരാർ സംഭവിക്കുകയും കാർ നിർത്തിയിട്ട് ബോണറ്റ് തുറന്നു പരിശോധിക്കുന്ന സമയത്ത് പെട്ടെന്ന് തീയും പുകയും ഉയരുകയുമായിരുന്നു. തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും നിമിഷം നേരം കൊണ്ട് തീ പൂർണമായും കാറിൽ പടർന്നു പിടിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവരമറിഞ്ഞ് പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത ഫയർ യൂണിറ്റും സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്.

Also Read:കോഴിക്കോട് അറപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Last Updated : Sep 12, 2024, 9:21 PM IST

ABOUT THE AUTHOR

...view details