ഇടുക്കി:നിർമ്മാണം പൂർത്തികരിച്ച് മൂന്ന് മാസം പിന്നിട്ട റോഡ് തകർന്ന് അപകടാവസ്ഥയിൽ. രാജകുമാരി സേനാപതി ഉടുമ്പഞ്ചോല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിക്കുംതൊട്ടി - ചോരകാലിപടി റോഡാണ് തകർന്നത്. ശക്‌തമായ മഴവെള്ള പാച്ചലിലാണ് റോഡ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്.
ആവശ്യത്തിന് കലിങ്ക് നിർമ്മിക്കാത്തതും അശാസ്ത്രീയ നിർമ്മണവുമാണ് റോഡ് അപകടാവസ്ഥയിൽ ആകുവാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. 12 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തികരിച്ച റോഡ് ആണ് ശക്‌തമായ മഴയിൽ തകർന്ന് അപകടാവസ്ഥയിൽ ആയിരിക്കുന്നത്.