കാസർകോട് :താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പത്മജ വേണുഗോപാൽ ഉന്നയിച്ച ആരോപണം തെളിയിക്കണമെന്ന് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ. വെല്ലുവിളി ഏറ്റെടുക്കാതെ പത്മജ കണ്ടം വഴി ഓടി. വീണ്ടും പത്മജയെ വെല്ലുവിളിക്കുകയാണെന്നും ഉണ്ണിത്താൻ പറഞ്ഞു. തൃശൂരിൽ കെ.മുരളീധരൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കണം. സംഘടനാതലത്തിൽ വീഴ്‌ച ഉണ്ടായെന്നത് ഗൗരവകരമാണ്.
പത്മജയെ വിടാതെ രാജ്‌മോഹന്‍ ഉണ്ണിത്താൻ, ബിജെപിയിലേക്ക് പോകുമെന്ന ആരോപണം തെളിയിക്കാന്‍ വെല്ലുവിളി - Rajmohan Unnithan on Padmaja Venugopal - RAJMOHAN UNNITHAN ON PADMAJA VENUGOPAL
താന്‍ ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്‍റെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
Published : Jun 5, 2024, 7:28 PM IST
എതിരാളികൾ ഉയർത്തിയ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു .എൽ ഡി എഫ് സ്ഥാനാർഥിയുടെ മണ്ഡലത്തിൽ പോലും ജനങ്ങൾ യു ഡി എഫിന് വോട്ട് ചെയ്‌തു. ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ തനിക്ക് കഴിഞ്ഞു. കാസർകോട് മണ്ഡലത്തിൽ മുന്നണി ഒറ്റക്കെട്ടാണ്. മുസ്‌ലിം ലീഗും - കോൺഗ്രസും വിജയത്തിനായി കൈകോർത്തു പ്രവർത്തിച്ചുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 240325 വോട്ട് നേടിയാണ്, 192440 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാർഥി എം വി ബാലകൃഷ്‌ണനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്.