കേരളം

kerala

ETV Bharat / state

'സീറ്റില്ലെങ്കിൽ തോർത്ത് വിരിച്ച് തറയിൽ ഇരിക്കും'; നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പമില്ലെന്ന് അൻവർ - ANVAR SEAT IN LESGISLATIVE ASSEMBLY - ANVAR SEAT IN LESGISLATIVE ASSEMBLY

കണ്ണൂരിൽ നിന്നുള്ള സിപിഎം നേതാവിന്‍റെ പിന്തുണ തനിക്കുണ്ടെന്നും അൻവർ.

KERALA LEGISLATIVE ASSEMBLY SESSION  PV ANVAR SEAT IN NIYAMASABHA  ANVAR AND PINARAYI IN NIYAMASABHA  PV ANVAR ALLEGATIONS AGAINST CPM
PV ANVAR FILE PHOTO (ETV Bharat)

By ETV Bharat Kerala Team

Published : Oct 4, 2024, 12:54 PM IST

മലപ്പുറം: നിയമസഭയിൽ പ്രതിപക്ഷ നിരയിൽ ഇരിക്കില്ലെന്ന് പിവി അൻവർ. 'സിപിഎമ്മിന് തന്നെ പ്രതിപക്ഷമാക്കാൻ വലിയ വ്യഗ്രത ഉണ്ട്. പക്ഷെ ഞാൻ പ്രതിപക്ഷത്തിന്‍റെ ഭാഗമല്ല. സീറ്റില്ലെങ്കിൽ തോർത്ത് വിരിച്ച് തറയിൽ ഇരിക്കും. എന്ത് ചെയ്യണമെന്ന് നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അൻവർ പറഞ്ഞു.

കണ്ണൂരിൽ നിന്നുള്ള ഒരു സിപിഎം നേതാവിന്‍റെ പിന്തുണ തനിക്കുണ്ടെന്നും അൻവർ അവകാശപ്പെട്ടു. 'പി ജയരാജൻ അല്ല, പക്ഷെ പാർട്ടി സ്ഥാനം ഒക്കെ വഹിക്കുന്നയാളാണ്. സിപിഎമ്മിനകത്തെ വേറെയും നേതാക്കളുടെ പിന്തുണ തനിക്കുണ്ട്'- അൻവർ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ടുയർത്തിയ ആരോപണങ്ങളും അൻവർ ആവർത്തിച്ചു. പൂരം കലക്കിയ അങ്കിത് അശോകൻ ആണ് അന്വേഷിക്കുന്നവരിൽ ഒരാള്‍. അതുകൊണ്ടാണ് സസ്പെൻഷൻ ആവശ്യപ്പെടുന്നത്. താൻ നൽകിയ പരാതി പൊട്ടിച്ചു നോക്കിയിട്ട് പോലും ഉണ്ടാകില്ലെന്നും അൻവർ പറഞ്ഞു.

'തനിക്കെതിരെ കൊലവിളി മുദ്രവാക്യം ഉയർത്തുന്നവരോടാണ്. നിലവിൽ പാർട്ടി പ്രഖ്യാപനത്തിന്‍റെ തിരക്കുകളിൽ ആണ്. അതുകഴിഞ്ഞാൽ എന്‍റെ ദേഹത്ത് തൊട്ടാൽ ഞാൻ തിരിച്ചടിക്കും. തനിക്കെതിരെ ഇനിയും കേസുകൾ പ്രതീക്ഷിക്കുന്നുണ്ട്- അൻവർ കൂട്ടിച്ചേർത്തു.

Also Read:'ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം'; പിവി അന്‍വറിന് പി.ശശിയുടെ വക്കീല്‍ നോട്ടിസ്

ABOUT THE AUTHOR

...view details