തൃശൂർ: അതിരപ്പിള്ളിയില്‍ മസ്‌തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവയ്ക്കാനുള്ള ലക്ഷ്യം പാളി. തുരുത്തിൽ നിന്നിരുന്ന ആന പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തനായി ഓടുകയായിരുന്നു. ആനയെ കണ്ടെത്താൻ രണ്ട് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തുകയാണ്.
അതിരപ്പിള്ളി വെറ്റിലപ്പാറ 14ൽ നിന്നിരുന്ന ആനയെ പടക്കം പൊട്ടിച്ച് അടുത്തുള്ള റബർ തോട്ടത്തിലെത്തിച്ച് മയക്കുവെടി വെയ്ക്കാനായിരുന്നു ദൗത്യസംഘത്തിൻ്റെ പദ്ധതി. എന്നാൽ, പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തനായ കാട്ടാന വനത്തിലേക്ക് ഓടി കയറുകയായിരുന്നു. അതോടെ ആദ്യ ശ്രമം പാളി.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് മയക്കുവെടി വയ്ക്കാൻ എത്തിയിരുന്നത്. കാട്ടിലേക്ക് കയറിയ ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആന ഉൾവനത്തിലേക്ക് കയറിയെന്നും നാലു മണി വരെ ശ്രമം തുടരുമെന്നും വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്‌മി അറിയിച്ചു.
നിലവിൽ ആന നിരീക്ഷണ വലയത്തിലില്ല. ഉൾക്കാട്ടിൽവച്ച് മയക്കുവെടി വയ്ക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. രണ്ട് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ ആനയെ കണ്ടെത്തിയത്.
Also Read: കാടിനോട് യാത്ര പറഞ്ഞ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബം; മലയിറങ്ങി നാട്ടിൽ താമസിക്കും