ശരീരഭാരം കുറയ്ക്കാൻ കഷ്‌ടപ്പെടുന്നവർ നിരവധിയാണ്. കൃത്യമായ ഡയറ്റും വ്യായാമവുമൊക്കെ പിന്തുടരേണ്ടത് ശരീരഭാരം കുറയ്ക്കാൻ വളരെ പ്രധാനമാണ്. എന്നാൽ അർപ്പണബോധത്തോടു കൂടെ മുന്നോട്ട് പോകാൻ സാധിച്ചാൽ മാത്രമേ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിന് മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
നേരത്തെ എഴുന്നേൽക്കുക
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ് രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നത്.
വെറും വയറ്റിൽ വെള്ളം കുടിക്കുക
ഉറക്കമുണർന്ന ഉടൻ ധാരാളം വെള്ളം കുടിക്കുക. ഇത് മെറ്റാബോളിസത്തെ ഉത്തേജിപ്പിക്കാനും ദഹനത്തെ പിന്തുണയ്ക്കാനും സഹായിക്കും. ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാനും ഇത് ഗുണം ചെയ്യും.
പ്രോട്ടീൻ സമൃദ്ധമായ പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണത്തിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. കൊഴുപ്പ് കുറയ്ക്കാനും ഇത് ഗുണകരമാണ്. അതിനാൽ പ്രോട്ടീൻ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മുട്ട, യോഗേർട്ട്, പയർവർഗങ്ങൾ, ചീസ്, ബദാം തുടങ്ങിയവ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുക.
വ്യായാമം
വേഗത്തിലുള്ള നടത്തം, യോഗ തുടങ്ങിയ പ്രഭാത വ്യായാമങ്ങളിൽ ഏർപ്പെടുക. ഇത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. കലോറി കത്തിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ദിവസം മുഴുവൻ ഊർജ്വസ്വലരായിരിക്കാനും വ്യായാമം ഗുണം ചെയ്യും.
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ
ഉച്ചഭക്ഷണത്തിന് മുമ്പ് നട്‌സ്, പഴങ്ങൾ തുടങ്ങീ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുക. ഇത് കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കാനുള്ള തോന്നൽ കുറയ്ക്കും. ഇതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക
പഞ്ചസാരയും കലോറിയും അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. പകരം ഗ്രീൻ ടീ, വെള്ളം എന്നിവ കുടിക്കാം. ഇത് ശരീരത്തിലെ കലോറി കുറയ്ക്കാനും ദിവസം മുഴുവൻ ഊർജം നിലനിർത്താനും സഹായിക്കും.
ധ്യാനത്തിൽ ഏർപ്പെടുക
രാവിലെ ധ്യാനത്തിൽ ഏർപ്പെടുന്നത് സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും. ഇതിലൂടെ മാനസികനില മെച്ചപ്പെടുത്താനും അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
സ്ക്രീൻ സമയം പരിമിതപ്പെടുത്തുക
പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്ത് ഫോണിലോ ടീവിയിലോ നോക്കി ഇരിക്കരുത്. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ പാനീയം കുടിക്കാം