ETV Bharat / state

മലപ്പുറത്ത് വൻ സ്‌പിരിറ്റ് വേട്ട; പിടിച്ചെടുത്തത് 20,000 ലിറ്റർ - MASSIVE SPIRIT HUNT IN MALAPPURAM

കർണാടകയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന സ്‌പിരിറ്റാണ് പിടികൂടിയത്.

SPIRIT SEIZED thirurangadi  20000L OF SPIRIT SEIZED  SPIRIT SEIZED FROM MALAPPURAM  LATEST NEWS IN MALAPPURAM
20000 Liters Of Spirit Seized From Malappuram (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 22, 2025, 2:29 PM IST

മലപ്പുറം: തിരൂരങ്ങാടിയില്‍ വൻ സ്‌പിരിറ്റ് വേട്ട. 20,000 ലിറ്ററിലധികം സ്‌പിരിറ്റ് ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി. പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡാണ് സ്‌പിരിറ്റ് പിടികൂടിയത്. കർണാടകയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന സ്‌പിരിറ്റാണ് പിടികൂടിയത്.

ചരക്ക് ലോറിയിലായിരുന്നു സ്‌പിരിറ്റ് കടത്ത് നടത്തിയത്. നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ് ടാർപോളിൻ കൊണ്ടും മാലിന്യം നിറച്ച ചാക്കുകൾ കൊണ്ടും മറച്ച നിലയിലായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംഭവത്തിൽ തമിഴ്‌നാട് മീനാക്ഷിപുരം സ്വദേശി മൊയ്‌തീൻ, പൊള്ളാച്ചി സ്വദേശി അൻപഴകൻ എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൊയ്‌തീൻ നേരത്തെയും സ്‌പിരിറ്റ് കേസുകളിലെ പ്രതിയാണ്. ഈ സംഭവത്തിന്‍റെയും സൂത്രധാരന്‍ ഇയാള്‍ ആണെന്നാണ് പൊലീസ് പറയുന്നത്.

Also Read: ലഹരി നുരയ്ക്കും മാജിക് മഷ്‌റൂം, കയ്യില്‍ വച്ചാല്‍ പിടിവീഴും ; മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.