കേരളം

kerala

ETV Bharat / state

കർണാടക സ്വദേശി പ്രശാന്തിന് ആശ്വാസം; ശബരിമല തീർഥാടനത്തിനിടെ നഷ്‌ടപ്പെട്ട പേഴ്‌സ് തിരികെ ലഭിച്ചു, മാസായി കേരള പൊലീസ്

സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്ന് പേഴ്‌സ് കണ്ടെത്തുകയായിരുന്നു.

ശബരിമല തീർഥാടനം  SABARIMALA PILGRIMAGE  പേഴ്‌സ് നഷ്‌ടപ്പെട്ടു  RETURNED LOST WALLET IN SABARIMALA
Karnataka native Prasanth Receiving his lost wallet. (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

പത്തനംതിട്ട:ശബരിമല തീർഥാടനത്തിനിടെ നഷ്‌ടപ്പെട്ട പേഴ്‌സ് പൊലീസ് കണ്ടെടുത്ത് തിരികെ നൽകി. കർണാടക സ്വദേശിയായ തീർഥാടകൻ്റെ പണമടങ്ങിയ പേഴ്‌സാണ് സന്നിധാനം പൊലീസ് തിരികെ നൽകിയത്. കർണാടക ചമ്രാജ്‌നർ സ്വദേശി പ്രശാന്ത് എന്ന അയ്യപ്പഭക്തൻ്റെ പേഴ്‌സാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെടുത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പേഴ്‌സ് നഷ്‌ടമായെന്ന പരാതിയുമായാണ് കർണാടക സ്വദേശി പ്രശാന്ത് സന്നിധാനം പൊലീസിനെ സമീപിച്ചത്. പണമടങ്ങിയ പേഴ്‌സായതിനാൽ പോക്കറ്റടി ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും കണക്കിലെടുത്ത് വിശദമായ അന്വേഷണമാണ് സന്നിധാനം പൊലീസ് നടത്തിയത്. പരാതിക്കാരനിൽ നിന്ന് വിശദമായി വിവരങ്ങൾ ആരാഞ്ഞ പൊലീസ്, പേഴ്‌സ് നഷ്‌ടപ്പെട്ടതായി സംശയമുള്ള ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.

പരിശോധനയിൽ അരവണ കൗണ്ടറിൻ്റെ വശത്ത് പേഴ്‌സ് വയ്ക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് ഇവിടെയെത്തി പരിശോധിച്ചപ്പോൾ പേഴ്‌സ് കണ്ടെത്തുകയായിരുന്നു. സന്നിധാനം എസ്ഐ അനൂപ് ചന്ദ്രൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ സന്നിധാനം സ്റ്റേഷനിൽ വച്ച് പ്രശാന്തിന് പേഴ്‌സ് കൈമാറി.

Also Read:ശബരിമല തീര്‍ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ൻ്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി

ABOUT THE AUTHOR

...view details