കേരളം

kerala

ETV Bharat / state

ഒൻപതാം ക്ലാസുകാരി ഗർഭിണിയായി; പതിനാലുകാരനായ സഹപാഠിക്കെതിരെ പോക്‌സോ കേസെടുത്ത് പൊലീസ് - പത്തനംതിട്ട പോക്‌സോ കേസ്

പതിനാലുകാരനാണ് കേസില്‍ പ്രതി, പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പലതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് പൊലീസ്

pta police  pocso case against a student  പത്തനംതിട്ട പോക്‌സോ കേസ്  പതിനാലുകാരന്‍ പോക്‌സോ പ്രതി
Pocso Case Against A School Student

By ETV Bharat Kerala Team

Published : Jan 24, 2024, 8:36 PM IST

പത്തനംതിട്ട:ഒൻപതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പതിനാലുകാരനായ സഹപാഠിക്കെതിരെ പൊലീസ് കേസ് എടുത്തു(Pocso Case Against A School Student In Pathanamthitta). പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലുള്ള സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയായ പതിനാലുകാരിയാണ് ഗർഭിണിയായത്.

കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വയറ്റിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെതുടർന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷമാണ് സഹപാഠിയായ പതിനാലുകാരനെതിരെ കേസ് എടുത്തത്.ബലാത്സംഗ കുറ്റത്തിനു പുറമെ പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് പതിനാലുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.

ABOUT THE AUTHOR

...view details