കേരളം

kerala

ETV Bharat / state

മദ്യപിച്ച് ബോധ രഹിതനായി കിടന്ന ഇതരസംസ്ഥാനക്കാരൻ്റെ പോക്കറ്റടിച്ചു; നഗരസഭ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു - PICKPOCKETING AT BUS STAND - PICKPOCKETING AT BUS STAND

പെരുമ്പാവൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളി മദ്യപിച്ച് ബോധ രഹിതനായി ബസ് സ്റ്റാൻഡിൽ കിടന്ന ഇതരസംസ്ഥാനക്കാരൻ്റെ പോക്കറ്റടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

PICKPOCKETING FROM DRUNK PERSON  FIRED FROM MUNICIPAL CORPORATION  PICKPOCKETING FROM BUS STAND  ഇതരസംസ്ഥാനക്കാരൻ്റെ പോക്കറ്റടിച്ചു
PICKPOCKETING AT BUS STAND (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 11, 2024, 9:38 PM IST

ഇതരസംസ്ഥാനക്കാരൻ്റെ പോക്കറ്റടിച്ചു (Source: Etv Bharat Reporter)

എറണാകുളം : മദ്യപിച്ച് ബോധ രഹിതനായി ബസ് സ്റ്റാൻഡിൽ കിടന്ന ഇതരസംസ്ഥാനക്കാരൻ്റെ പോക്കറ്റടിച്ച് പെരുമ്പാവൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളി. പോക്കറ്റടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നഗരസഭ ശുചീകരണ തൊഴിലാളിയായ വീരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

കഴിഞ്ഞ നാലാം തീയതി പോക്കറ്റടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് നഗരസഭ വീരന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇയാൾ ഇതിന് മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. നേരത്തെയും ശുചീകരണ തൊഴിലാളിയായ വീരനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

ഇതേ തുടർന്ന് ഇയാൾക്ക് താക്കീത് നൽകുകയും ജോലിയിൽ തുടരാൻ അനുവദിക്കുകയുമായിരുന്നു. എന്നാൽ ഇത്തവണ പോക്കറ്റടി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് നഗരസഭ കടുത്ത നടപടി സ്വീകരിച്ചത്.

അതേസമയം പരാതിക്കാരില്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. പെരുമ്പാവൂർ ബസ് സ്റ്റാന്‍ഡിലും പരിസരത്തും മദ്യപിച്ച് കിടക്കുന്നവരുടെ പോക്കറ്റടിച്ച നിരവധി സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ALSO READ:7 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു: വീട്ടുജോലിക്കാരനും കൂട്ടാളികളും പിടിയില്‍

ABOUT THE AUTHOR

...view details