തൃശൂര്‍: മേയർ - കെ സുരേന്ദ്രൻ കേക്ക് വിഷയത്തിൽ കൂടുതൽ വിവാദത്തിനില്ലെന്ന് വിഎസ് സുനില്‍ കുമാര്‍. പറഞ്ഞ കാര്യത്തിൽ ഉറച്ചു നില്‍ക്കുന്നു എന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. സിപിഐയുടെ നിലപാടാണ് താന്‍ പറഞ്ഞത്. സുരേന്ദ്രൻ മേയറുടെ വീട്ടിൽ പോയത് നിഷ്‌കളങ്കമായി കാണുന്നില്ലെന്നും സുനിൽ കുമാർ ആവർത്തിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന് ക്രിസ്‌മസ് ദിവസം വീട്ടിലെത്തി കേക്ക് കൊടുത്തതാണ് വിവാദമായത്. പിന്നാലെ മേയറെ വിമർശിച്ചുകൊണ്ട് സുനിൽ കുമാർ രംഗത്ത് വന്നിരുന്നു. ബിജെപി പ്രസിഡൻ്റിൻ്റെ കയ്യില്‍ നിന്ന് കേക്ക് സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമല്ല എന്നാണ് സുനിൽ കുമാർ പ്രതികരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. ഇടതുപക്ഷത്തിൻ്റെ ചെലവില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും സുനിൽ കുമാർ പറഞ്ഞു. തുടര്‍ന്ന് മറുപടിയുമായി തൃശൂർ മേയർ വാർത്താ സമ്മേളനം വിളിച്ചു.
തൻ്റെ വീട്ടിലേക്ക് വരുന്നവര്‍ അഥിതികളാണെന്നും ആര് കേക്ക് കൊണ്ടുവന്നാലും സ്വീകരിക്കുമെന്നും എം കെ വര്‍ഗീസ് പ്രതികരിച്ചു. കേക്ക് കഴിച്ചെന്നുവച്ച് താൻ ആ പ്രസ്ഥാനത്തിലേക്ക് പോകില്ല എന്നും തൃശൂർ മേയർ വ്യക്തമാക്കി.
സുനിൽ കുമാറിന് എന്തും പറയാം. ഇടത് പക്ഷത്തിൻ്റെ ചട്ടകൂടിൽ ഇവിടത്തെ പുരോഗതിക്കായി പ്രവർത്തിക്കുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്‌മ ചെയ്യാൻ ഇതു പോലെയുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ് എന്നും മേയര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് എവിടെ നിന്നാണ് കണ്ടതെന്ന് സുനിൽ കുമാറിനോട് ചോദിക്കണമെന്നും മേയര്‍ എംകെ വർഗീസ് പറഞ്ഞു.
Also Read: 'കേക്ക് ആര് കൊണ്ടു വന്നാലും വാങ്ങും'; സുനിൽ കുമാറിന് മറുപടിയുമായി തൃശൂര്‍ മേയര്‍