ETV Bharat / sports

‘സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്’..! ഋഷഭ് പന്തിനെ കടന്നാക്രമിച്ച് സുനില്‍ ഗവാസ്‌കര്‍- വീഡിയോ - AUS VS IND 4TH TEST

കമന്‍ററി ബോക്‌സില്‍ ഉണ്ടായിരുന്ന സുനിൽ ഗവാസ്‌കർ അതിരൂക്ഷമായാണ് പന്തിന്‍റെ പുറത്താകലിനോട് പ്രതികരിച്ചത്.

SUNIL GAVASKAR ON RISHABH PANT  SUNIL GAVASKAR  RISHABH PANT  ഋഷഭ് പന്ത്‌‌‌
RISHABH PANT , SUNIL GAVASKAR (IANS, AP Photos)
author img

By ETV Bharat Sports Team

Published : 15 hours ago

മെൽബൺ: ഓസ്ട്രേലിയക്കെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷകളിൽ ഒരാളായിരുന്നു ഋഷഭ് പന്ത്‌‌‌. മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ ഇന്ത്യൻ ടീമിനെ ആശങ്കയിലാഴ്ത്തുന്ന പ്രകടനമായിരുന്നു പന്ത് പുറത്തെടുത്തത്. തീർത്തും അനാവശ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ഷോട്ട് പായിച്ചാണ് പന്ത് ഔട്ടായത്. 28 റൺസാണ് നേടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നിർണായക സമയത്തെ പന്തിന്‍റെ പുറത്താകല്‍ മുൻ താരങ്ങളെയും ഞെട്ടിച്ചു. കമന്‍ററി ബോക്സിൽ ഉണ്ടായിരുന്ന സുനിൽ ഗവാസ്‌കർ അതിരൂക്ഷമായാണ് പന്തിന്‍റെ കളിയോട് പ്രതികരിച്ചത്. ‘സ്റ്റുപ്പിഡ്’ എന്ന് ആവർത്തിച്ച് പറഞ്ഞ് ഗാവസ്കർ പന്തിനെ കടന്നാക്രമിക്കുകയായിരുന്നു. ഇന്ത്യ അഞ്ചിന് 191 റൺസ് എന്ന നിലയിൽ നിൽക്കെ, സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ മോശം ഷോട്ട് സിലക്ഷനിലൂടെയാണ് താരം പുറത്തായത്. ഇതുകണ്ടാണ് ഗാവസ്കർ പ്രകോപിതനായത്.

‘സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്. അവിടെ രണ്ട് ഫീൽഡർമാരുണ്ടായിട്ടും നിങ്ങള്‍ ഇത്തരമൊരു ഷോട്ടിന് പോകുന്നു. നിങ്ങൾക്ക് മുമ്പത്തെ ഷോട്ട് നഷ്‌ടമായി. എന്നിട്ടും എവിടേക്കാണ് ആ ഷോട്ട് കളിച്ച് പുറത്തായതെന്നു നോക്കൂ. ഡീപ് തേർഡ് മാനിൽ ക്യാച്ച് സമ്മാനിച്ചിരിക്കുന്നു’ കമന്‍ററി ചെയ്യുന്നതിനിടെ ഗവാസ്‌കർ പന്തിനെതിരെ ആഞ്ഞടിച്ചു.

ഇതിനാണ് വിക്കറ്റ് വലിച്ചെറിയുക എന്നു പറയുന്നത്. ഇന്ത്യ ഉണ്ടായിരുന്ന അവസ്ഥയിലല്ല, സാഹചര്യം കൂടി മനസ്സിലാക്കണം, ഇത് നിങ്ങളുടെ സ്വാഭാവിക കളിയാണെന്ന് പറയാനാവില്ല. ആ ഷോട്ട് മണ്ടത്തരം തന്നെയാണ്, അത് ടീമിനെ വീഴ്ത്തുമെന്നും മുന്‍ സൂപ്പര്‍ താരം പറഞ്ഞു.

അതേസമയം വെളിച്ചക്കുറവു കാരണം മത്സരം നിർത്തുമ്പോള്‍ ഒൻപതു വിക്കറ്റ് നഷ്‌ടത്തില്‍ 358 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നിതീഷ് റെഡ്ഡി (105), മുഹമ്മദ് സിറാജ് (രണ്ട്) എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് റണ്‍സിനേക്കാള്‍ 116 റൺസ് പിന്നിലാണ് ഇന്ത്യ. ഒരു ടെസ്റ്റ് കൂടി ബാക്കിയുള്ളപ്പോൾ പരമ്പര നിലവിൽ 1-1 ന് സമനിലയിലാണ്.

പരമ്പരയുടെ ഫലം ഇരു ടീമുകളുടെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യതയെ ബാധിക്കും. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയ കളിക്കുമ്പോൾ ഇന്ത്യക്ക് ഡബ്ല്യുടിസി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസാന അവസരമാണിത്.

Also Read: ഫയറായി നിധീഷ്..! ടെസ്റ്റില്‍ കന്നി സെഞ്ചുറി, തകര്‍ച്ചയില്‍നിന്ന് കരകയറി ഇന്ത്യ - IND VS AUS 4TH TEST

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.