കോഴിക്കോട്:ചാത്തമംഗലത്ത് പ്ലാസ്‌റ്റിക് മാലിന്യം തള്ളുകയും തീയിടുകയും ചെയ്‌ത സംഭവത്തിൽ ഒരു ലക്ഷം രൂപ പിഴയിട്ട് ഗ്രാമപഞ്ചായത്ത്. മലയമ്മ കമ്പനിമുക്കിൽ കരുവാരമ്പറ്റ തുമ്പശ്ശേരി റോഡരികിൽ ആണ് മാലിന്യം കത്തിച്ചത്. മാലിന്യം കത്തിയതിനെ തുടർന്ന് പ്രദേശത്താകെ രൂക്ഷ ഗന്ധം ഉയർന്നപ്പോഴാണ് പരിസരവാസികൾ സംഭവമറിയുന്നത്.
ഒരു ലോറിയിൽ കൊള്ളാവുന്ന അത്രയും പ്ലാസ്‌റ്റിക് മാലിന്യമാണ് റോഡരികിൽ വെച്ച് കത്തിച്ചത്. പ്രദേശവാസികൾ ചേർന്നാണ് മാലിന്യത്തിൽ പടർന്നു പിടിച്ച തീ വെള്ളമൊഴിച്ച് അണച്ചത്. തുടർന്ന് ഇവർ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലും കുന്ദമംഗലം പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാലിന്യം തള്ളുകയും തീയിടുകയും ചെയ്‌ത ആളെക്കുറിച്ച് വിവരം ലഭിച്ചു. അതിനുശേഷം മാലിന്യം തള്ളിയ ആളെ വിളിച്ചു വരുത്തുകയായിരുന്നു. മാലിന്യം പൂർണ്ണമായി ചാക്കിൽ ആക്കി പഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് കൈമാറാനും അതിൻ്റെ ചെലവ് നൽകാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകി. ഇതിന് പുറമെയാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്.
Also Read:മൈലാഞ്ചിയിട്ട കൈ മാത്രം അടയാളം, ബാഗില്‍ അര്‍ധനഗ്‌നമായി സ്‌ത്രീയുടെ മൃതദേഹം; കൊലയാളിയെ തപ്പി പൊലീസ്