24 മണിക്കൂറിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. ആക്രമണത്തിന് ഇരകളായവരാകട്ടെ മധ്യവയസ്‌കരായ ഇടുക്കി പെരുവന്താനം സ്വദേശി സോഫിയ ഇസ്‌മായിലും (45), വയനാട് നൂല്‍പ്പുഴ സ്വദേശി മനുവും (45), തിരുവനന്തപുരം വെന്‍കൊല്ല സ്വദേശി ബാബുവും (54). കൊമ്പൻപാറ ടിആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയ ആക്രമണത്തിന് ഇരയായത്. അതേസമയം കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് മനു കൊല്ലപ്പെട്ടത്. എന്നാല്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ബാബുവിന് നേരെ ആക്രമണമുണ്ടായത്.
ഇന്ന് രാവിലെയാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേഖലയില്‍ ഇന്ന് രാവിലെയും ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആനയുടെ സാന്നിധ്യവും മനുവിനെ കാണാതായതും കണക്കിലെടുത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഇന്നലെ വൈകിട്ടോടെയാണ് സോഫിയ മരിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് സോഫിയയും കുടുംബവും താമസിക്കുന്നത്. വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള തോട്ടിലേക്ക് കുളിക്കാന്‍ പോയ സോഫിയ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നൂല്‍പ്പുഴയില്‍ നിന്നുള്ള വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് തലസ്ഥാനത്ത് നിന്നുള്ള മറ്റൊരു കാട്ടാന ആക്രമണ വാര്‍ത്ത വരുന്നത്. വെന്‍കൊല്ല സ്വദേശി ബാബുവിനെയാണ് (54) മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ദിവസം മുമ്പ് ബാബുവിനെ കാണാതായിട്ടുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ബാബുവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം തുടര്‍ന്ന തെരച്ചിലിനൊടുവില്‍ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തൂപ്പുഴ വനം പരിധിയില്‍പ്പെട്ട അടിപറമ്പിലെ നീര്‍ച്ചാലിന് സമീപമാണ് ബാബുവിനെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അടിപറമ്പ് ശാസ്‌താംനട കാട്ടുപാതയ്‌ക്ക് സമീപം കഴിഞ്ഞ ദിവസം ബാബുവിന്‍റെ വസ്‌ത്രം കുടുംബം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
Also Read: ചിറ്റാട്ടുകരയിൽ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; പാപ്പാനും പരിക്ക്