കോഴിക്കോട്: ഒരു ഏരിയ കമ്മറ്റി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമ്പോഴും അതിന്‍റെ കാരണങ്ങൾക്ക് വ്യക്തതയില്ലാതെ സിപിഎം കോഴിക്കോട് ജില്ല കമ്മറ്റി. അച്ചടക്ക ലംഘനം, പാർട്ടി ഭരണഘടനക്ക് നിരക്കാത്ത പ്രവർത്തികൾ, ഇതാണ് പ്രമോദിനെ പുറത്താക്കാനുള്ള കാരണങ്ങൾ. എന്ത് അച്ചടക്ക ലംഘനം, നിരക്കാത്ത പ്രവർത്തി എന്ത് എന്നതിലും വ്യക്തതയില്ല.
'മാധ്യമങ്ങൾ ഉണ്ടാക്കുന്ന കോലാഹലങ്ങൾ പോലെയല്ല കാര്യങ്ങള്‍'; പിഎസ്‌സി അംഗത്വ കോഴ വിവാദത്തില്‍ പി മോഹനൻ - P Mohanan On Pramod kottooli - P MOHANAN ON PRAMOD KOTTOOLI
പ്രമോദിനെ പുറത്താക്കാനുള്ള കാരണങ്ങൾ അച്ചടക്ക ലംഘനവും പാർട്ടി ഭരണഘടനക്ക് നിരക്കാത്ത പ്രവർത്തികളുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.
P MOHANAN (ETV Bharat)
Published : Jul 13, 2024, 8:13 PM IST
കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ജില്ല സെക്രട്ടറി ആവർത്തിക്കുകയാണ്. മാധ്യമങ്ങൾ പുറത്ത് നിന്ന് ഉണ്ടാക്കുന്ന കോലാഹലങ്ങൾ പോലെയല്ല കാര്യങ്ങളെന്നും എല്ലാം പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും പി മോഹനൻ വ്യക്തമാക്കി.