ETV Bharat / entertainment

ആഗോളതലത്തില്‍ കൊടുങ്കാറ്റായി 'മാര്‍ക്കോ'; ചിത്രത്തില്‍ വിക്‌ടറായി തിളങ്ങിയ നടനെ അന്വേഷിച്ച് ലോക സിനിമാ പ്രേമികള്‍ - MOVIE LOVERS ARE LOOKING FOR ISHAN

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ നൂറു കോടിയടിച്ച് 'മാര്‍ക്കോ'

MARCO MOVIE  100 MARCO BOX OFFICE COLLECTION  ഹനീഫ് അദേനി സിനിമ  100 കോടി ക്ലബില്‍ മാര്‍ക്കോ
ഇഷാന്‍ ഷൗക്കത്തും ഉണ്ണി മുകുന്ദനും (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 6, 2025, 12:26 PM IST

ബോക്‌സ് ഓഫീസില്‍ തീപ്പാറീച്ച് മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ലോകത്ത് തന്നെ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ഈ ചിത്രം ആഗോള തലത്തിലുള്ള സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ്. ശക്തമായ പ്രകടനവും വ്യത്യസ്‌തമായ കഥാഗതിയും ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 100 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്.

ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോയുടെ അന്ധ സഹോദരന്‍ വിക്‌ടര്‍ എന്ന കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ നടനെയാണ് ഇന്ന് ലോകത്തെ സിനിമാ പ്രേമികള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. ഇഷാന്‍ ഷൗക്കത്ത് ആണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരം. ഞൊടിയിടയിലാണ് ഇഷാന്‍ സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്നത്. പരിചയ സമ്പന്നനായ ഒരു നടനെ പോലെയാണ് ഇഷാന്‍റെ അഭിയനം. ഇഷാന്‍റെ സൂക്ഷ്‌മമായ പ്രകടനം പോലും വ്യാപകമായി പ്രശംസ പിടിച്ചു പറ്റുകയാണ്.

കണ്ണിലൂടെയും ശരീര ഭാഷയിലൂടെയും വിക്‌ടര്‍ എന്ന കഥാപാത്രത്തിന്‍റെ മാനസീകാവസ്ഥകള്‍ അതേ പടി കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇഷാന് കഴിഞ്ഞിട്ടുണ്ട്. സ്വഭാവികമായ സംഭാഷണം പോലും പ്രേക്ഷകരുടെ മനം കവര്‍ന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഉണ്ണി മുകുന്ദനും ഇഷാനും തമ്മിലുള്ള വൈകാരിക നിമിഷങ്ങളും ഫൈറ്റുമൊക്കെ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് . സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധവും കുടുംബത്തിന് വേണ്ടി ചെയ്യുന്ന ത്യാഗവും കുടുംബം സംരക്ഷിക്കുന്നതിനായി നീതി പിന്തുടര്‍ന്നുകൊണ്ട് പോരാടുന്ന മാര്‍ക്കോയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദനും ഇഷാനും തമ്മിലുള്ള ആ വൈബ് ആണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

അമേരിക്കയിലെ ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഭിയപഠനം പൂര്‍ത്തിയാക്കിയ ഇഷാന്‍ 2022 ല്‍ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച നവാഗത നടനുള്ള പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

അതേസമയം സിനിമ തിയേറ്ററിലെത്തി പതിനേഴാം ദിവസത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ 100 കോടി എന്ന ബോക്‌സ് ഓഫീസ് കലക്‌ഷന്‍ നേടിയിരിക്കുകയാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ നൂറു കോടിയാണിത്. ഹിന്ദിയില്‍ നിന്നാണ് ചിത്രത്തിന് അതിവേഗത്തില്‍ നേട്ടം കൈവരിച്ചത്.

ക്യുബ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച ചിത്രമാണ് മാര്‍ക്കോ. സിനിമയിലെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് കലൈ കിങ്സണ്‍ ആണ്. ഏഴോളം ഫൈറ്റ് സീനാണ് ഒരുക്കിയിട്ടുള്ളത്. അതിനായി ഉണ്ണി മുകുന്ദന്‍ എടുത്ത കഷ്‌ടപ്പാടിനെ കുറിച്ച് കലൈ കിങ്സണ്‍ ആദ്യമായി മനസ് തുറന്ന് ഇ ടിവി ഭാരതിനോട് സംസാരിച്ചുരുന്നു.

'മാര്‍ക്കോ' കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോസ്‌റ്റ് വയലന്‍റ് ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങിയത്.ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Also Read:പതിനാലാം ദിവസവും ബോക്‌സ് ഓഫിസില്‍ 'മാര്‍ക്കോ' തരംഗം; ഹിന്ദിയിലും തെലങ്കാനയിലും കുതിപ്പ് തുടരുന്നു, തമിഴ് പതിപ്പ് ഇന്നെത്തും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.