ETV Bharat / state

നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി, വിധിയില്‍ തൃപ്‌തിയില്ലെന്നും ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം - NO CBI ENQUIRY IN NAVEEN BABU DEATH

ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്

NAVEEN BABU  HIGHCOURT  manjusha  pp divya
NAVEEN BABU manjusha (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 6, 2025, 10:54 AM IST

Updated : Jan 6, 2025, 2:16 PM IST

എറണാകുളം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണ മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹർജിക്കാരിയെ അറിയിക്കണം. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ എസ് ഐ ടി അന്വേഷിക്കണം. കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നും എസ് ഐടി പരിശോധിക്കണം. അന്വേഷണത്തിന് ശേഷം ഡ്രാഫ്റ്റ് ഫൈനൽ റിപ്പാർട്ട് ഡിഐജി ക്ക് മുമ്പിൽ നൽകി അപ്രൂവൽ വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചു.

പ്രത്യേക അന്വേഷണ സംഘം തന്നെ അന്വേഷണം തുടരട്ടെയെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സംഘത്തിന്‍റെ അന്വേഷണം കാര്യക്ഷമമാക്കാന്‍ കോടതി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കട്ടെയെന്നാണ് കോടതിയുടെ നിര്‍ദേശം.

പൊലീസ് അന്വേഷിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പമെന്ന് കോടതി ആരാഞ്ഞു. അതേസമയം പ്രത്യേക അന്വേഷണസംഘത്തിന്‍റെ അന്വേഷണ പുരോഗതി ഹര്‍ജിക്കാരിയെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ കോടതിയുടെ നടപടിയില്‍ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചു. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെയോ വേണ്ടി വന്നാല്‍ സുപ്രീം കോടതിയെയോ സമീപിക്കുമെന്ന് മഞ്ജുഷയും നവീന്‍ ബാബുവിന്‍റെ സഹോദരനും വ്യക്തമാക്കി. പിന്‍മാറില്ലെന്നും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകള്‍ നിലനില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. വെറുമൊരു പ്രശാന്തിലേക്ക് മാത്രം അന്വേഷണം ഒതുങ്ങേണ്ടതില്ല. പ്രശാന്തിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണമെന്നും മഞ്ജുഷ പറഞ്ഞു.

നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന ആശങ്കയാണ് അദ്ദേഹത്തിന്‍റെ കുടുംബം ഉയര്‍ത്തുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ എന്ന് തന്നെയാണ് പറയുന്നത്. കൊലപാതകമാണോയെന്ന് സംശയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കുടുംബത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് അവര്‍ക്ക് ആയിട്ടില്ല. അതേസമയം കുടുംബം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് സാധിക്കുന്നില്ല.

സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം.

Also Read: പി പി ദിവ്യ പുറത്തിറങ്ങിയതെങ്ങനെ? ജയിലില്‍ കണ്ടത് ആരെയൊക്കെ? ജാമ്യത്തിന്‍റെ കുറുക്കു വഴിയും കോടതി ഉപാധികളും അറിയാം

Last Updated : Jan 6, 2025, 2:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.