കോട്ടയം:മണിപ്പൂരിൻ്റെ പേരിൽ മുറവിളി കൂട്ടുന്നവർ പൂഞ്ഞാർ വൈദികനെതിര നടന്ന വധശ്രമ കേസ് എവിടെപ്പോയെന്നറിയണമെന്ന് എന്ന് പി സി ജോര്‍ജ്. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളായവരെ മാറ്റി നിർത്താം. പക്ഷേ മറ്റുള്ളവർക്കെതിരെ എന്തു നടപടിയെടുത്തു എന്നും അദ്ദേഹം ചോദിച്ചു.
ഇടതു വലതു മുന്നണികള്‍ വർഗീയ പ്രീണനം നടത്തുകയാണ് എന്നും പി സി ജോര്‍ജ് ആരോപിച്ചു. ലൗജിഹാദ് ഉണ്ടെന്നത് ആർക്കാണ് അറിയാൻ മേലാത്തത്. 500 ന് മുകളിൽ ആളുകൾ പോയിട്ടുണ്ട്. എന്നിട്ട് സിനിമ പ്രദർശിപ്പിക്കുന്നതിനെ എതിർക്കുന്നു. പള്ളികളിൽ സിനിമ പ്രദർശിപ്പിക്കാൻ പറ്റില്ല എന്നു പറയാൻ വി ഡി സതീശന് എന്താണ് അധികാരമെന്നും ജോര്‍ജ് ചോദിച്ചു.