തിരുവനന്തപുരം:നഴ്‌സിങ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച യോഗത്തിൽ സമവായം. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്‌ടി നൽകണമെന്ന സർക്കാർ നിർദ്ദേശം നഴ്‌സിങ് പ്രവേശനം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചത്. നഴ്‌സിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധികളും ഒറ്റയ്ക്ക് നിൽക്കുന്ന കോളജുകളുടെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
ജിഎസ്‌ടി വിഷയത്തിലടക്കം ആരോഗ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായി നഴ്‌സിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സര്‍ക്കാരിനുള്ള സീറ്റുകൾ പിൻവലിക്കില്ലെന്നടക്കമുള്ള ഉറപ്പും നഴ്‌സിങ് കോളജ് മാനേജ്മെൻ്റ് അസോസിയേഷൻ സര്‍ക്കാരിന് നൽകി. ജിഎസ്‌ടി വിഷയത്തിൽ ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രി ഇതിന് ശേഷം നിലപാട് അറിയിക്കാമെന്നും അറിയിച്ചിട്ടുണ്ട്.