കണ്ണൂര്‍:നിപ രോഗലരക്ഷണങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരുടെയും പരിശോധനഫലം നെഗറ്റീവ്. കോഴിക്കോട്ടെ ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് ഇരുവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്. മാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേരെയാണ് സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
കണ്ണൂരിൽ നിപയില്ല; പരിശോധന ഫലം നെഗറ്റീവ് - Nipah Test In Kannur Negative - NIPAH TEST IN KANNUR NEGATIVE
നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ട് പേരുടെ സ്രവസാമ്പിളുകളായിരുന്നു പരിശോധനയ്‌ക്കയച്ചത്.
Representative Image (ETV Bharat)
Published : Aug 24, 2024, 5:04 PM IST
ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ല ആശുപത്രിയിലും ഇവര്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് തുടർചികിത്സക്കായി മാറ്റുകയായിരുന്നു. ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്.