കേരളം

kerala

ETV Bharat / state

സിപിഎം നേതാവിന്‍റെ കൊലപാതകം: പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം; എം വി ഗോവിന്ദൻ - സിപിഎം നേതാവിന്‍റെ കൊലപാതകം

കൊലപാതം മൃഗീയമായതെന്ന് എംവി ഗോവിന്ദൻ.

mv govindan about cpm leader murder  CPM Leader Murder in Calicut  സിപിഎം നേതാവിന്‍റെ കൊലപാതകം  കൊയിലാണ്ടി കൊലപാതകം
M V Govindan About CPM Leader Murder in Calicut

By ETV Bharat Kerala Team

Published : Feb 23, 2024, 10:07 PM IST

സിപിഎം നേതാവിന്‍റെ കൊലപാതകത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

കണ്ണൂര്‍ :കൊയിലാണ്ടിയിലെ സിപിഎം നേതാവിന്‍റെ കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി സത്യനാഥനോട് പെരുവട്ടൂർ പുറത്തോന അഭിലാഷിന് പൂർവവൈരാഗ്യം ഉളളതായി നാട്ടുകാർ ആരോപിച്ചിരുന്നു (CPM Leader Sathyanath Murder). എന്നാൽ കൊലപ്പെടുത്തിയതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവശ്യപ്പട്ടു.

മൃഗീയമായ കൊലപാതകമാണ് നടന്നത് കർശനമായ നടപടി പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവണം. പാർട്ടി അംഗമായിരുന്നെങ്കിലും ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തിയെ തുടർന്ന് പുറത്താക്കിയിരുന്നതായും ഗോവിന്ദൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്‍റെ നിലപാടുകൾ കണ്ടാൽ വ്യക്തമാണ് സിപിഎം വിരോധിയാണെന്നത്. പിന്നീട് ഗൾഫിലൊക്കെ പോയി തിരിച്ചു വന്നതാണ്. സത്യനാഥനുമായി വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായും എംവി ഗോവിന്ദൻ പറഞ്ഞു.

ഇന്നലെ രാത്രി 10 മണിയോടെ മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. എന്നാൽ കൊലപാതക സമയത്ത് സ്ഥലത്ത് ആളുകൾ കുറവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details