കേരളം

kerala

ETV Bharat / state

'സ്‌ത്രീയും പുരുഷനും തുല്യരല്ല, തുല്യമെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്': പിഎംഎ സലാം - PMA SALAM ABOUT GENDER EQUALITY

ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ച് പിഎംഎ സലാം. സ്‌ത്രീയും പുരുഷനും തുല്യമെന്നത് ലോകം ഇതുവരെ അംഗീകരിച്ചിട്ടില്ല. എടക്കരയിലാണ് പിഎംഎ സലാമിന്‍റെ പരാമര്‍ശം.

PMA SALAM ABOUT GENDER EQUALITY  MUSLIM LEAGUE LEADER PMA SALAM  പിഎംഎ സലാം  ജെന്‍ഡര്‍ ഇക്വാലിറ്റി
PMA Salam (ETV Bharat)

By ETV Bharat Kerala Team

Published : Jan 29, 2025, 11:58 AM IST

കോഴിക്കോട്:സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്.

സമൂഹത്തിൽ കയ്യടി കിട്ടാനാണ് ചിലർ ഈ വാദം ഉയർത്തുന്നത്. ഇക്കാര്യത്തിൽ മുസ്‌ലീം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം.

ജെൻഡർ ഇക്വാലിറ്റിയല്ല. ജെൻഡർ ജസ്റ്റിസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ? ബസിൽ പ്രത്യേക സീറ്റല്ലേ, സ്‌കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ? വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചോദിച്ചു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ലീ​ഗ് നേതാവിൻ്റെ പരാമർശം.

Also Read:'വിശന്നിരിക്കാന്‍ കഴിഞ്ഞില്ല'; നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയില്‍

ABOUT THE AUTHOR

...view details