തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ വ്യാപാര നയങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നതോടെ ആഗോളതലത്തില്‍ സ്വര്‍ണ വില കുതിക്കുകയാണ്. ഇതിന്‍റെ ഫലമായി കേരളത്തിലും വില വര്‍ധനവ് തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 200 രൂപ വര്‍ധിച്ച് 63,440 രൂപയായി. സര്‍വകാല റെക്കോഡിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1800 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. പണിക്കൂലിയും ജിഎസ്‌ടിയുമടക്കം 70,000 രൂപയോളം നൽകിയാല്‍ മാത്രമെ ഇനി ഒരു പവൻ സ്വര്‍ണം വാങ്ങാൻ സാധിക്കൂ.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചില്ല
കേന്ദ്ര സര്‍ക്കാരിന്‍റെ 2025 ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. 25 ശതമാനം ഇറക്കുമതി തീരുവ എന്നത് 20 ശതമാനമാക്കിയാണ് ബജറ്റില്‍ കുറച്ചത്. ഇതിനുപിന്നാലെ ഫെബ്രുവരി രണ്ട് മുതല്‍ സ്വര്‍ണ വില കുറയുമെന്ന് വിപണി വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ബജറ്റൊന്നും വിപണിയില്‍ പ്രതിഫലിച്ചില്ലെന്നും, ട്രംപിന്‍റെ നയങ്ങള്‍ ആഗോളവിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിച്ചേക്കുമെന്നാണ് സൂചന.
കേരളത്തില്‍ ഇന്നത്തെ 22 കാരറ്റ് സ്വര്‍ണവില (രൂപ)
ഗ്രാം | ഇന്ന് | ഇന്നലെ | വ്യത്യാസം |
1 | ₹7,930 | ₹7,905 | + ₹25 |
8 | ₹63,440 | ₹63,240 | + ₹200 |
10 | ₹79,300 | ₹79,050 | + ₹250 |
100 | ₹7,93,000 | ₹7,90,500 | + ₹2,500 |
കേരളത്തില്‍ ഇന്നത്തെ 24 കാരറ്റ് സ്വര്‍ണവില (രൂപ)
ഗ്രാം | ഇന്ന് | ഇന്നലെ | വ്യത്യാസം |
1 | ₹8,651 | ₹8,624 | + ₹27 |
8 | ₹69,208 | ₹68,992 | + ₹216 |
10 | ₹86,510 | ₹86,240 | + ₹270 |
100 | ₹8,65,100 | ₹8,62,400 | + ₹2,700 |
കേരളത്തില്‍ ഇന്നത്തെ 18 കാരറ്റ് സ്വര്‍ണവില (രൂപ)
ഗ്രാം | ഇന്ന് | ഇന്നലെ | വ്യത്യാസം |
1 | ₹6,488 | ₹6,468 | + ₹20 |
8 | ₹51,904 | ₹51,744 | + ₹160 |
10 | ₹64,880 | ₹64,680 | + ₹200 |
100 | ₹6,48,800 | ₹6,46,800 | + ₹2,000 |
സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
- ആഗോള സ്വർണ വിപണി ഇന്ത്യയിലെ സ്വർണ വില നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. സ്വർണം ലോകമെമ്പാടും വ്യാപാരം ചെയ്യപ്പെടുന്നു, ആഗോളതലത്തിലുള്ള ഡിമാൻഡും സ്വര്‍ണ വിലയെ ഗണ്യമായി സ്വാധീനിക്കും.
- ഭൗമരാഷ്ട്രീയ സംഭവങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും .ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
- കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളും രാജ്യത്തെ സ്വർണ വിലയിൽ കാര്യമായ സ്വാധീനം ചെലുത്തും. ഉദാഹരണത്തിന്, ഇറക്കുമതി തീരുവ, നികുതി, അല്ലെങ്കിൽ സ്വർണ ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവയിലെ മാറ്റങ്ങൾ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ, ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്.
Read Also: സ്വര്‍ണ വില കൂപ്പുകുത്താം; വെള്ളി നിരക്ക് കുതിച്ചുയരാം: സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ