കേരളം

kerala

ETV Bharat / state

പ്രശസ്‌ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍; തൃശൂരിൽ 7 ലക്ഷം മെമ്പർഷിപ്പ് ലക്ഷ്യമിട്ട് പാർട്ടി - Mohan Sithara Joined In BJP - MOHAN SITHARA JOINED IN BJP

തൃശൂർ ജില്ല പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്‌കുമാർ മോഹൻ സിത്താരയെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

മോഹൻ സിതാര  മോഹൻ സിതാര ബിജെപിയിൽ  MOHAN SITHARA TAKED BJP MEMBERSHIP  BJP MEMBERSHIP CAMPAIGN
Music Director Mohan Sithara Accepting BJP Membership (ETV Bharat)

By ETV Bharat Kerala Team

Published : Sep 2, 2024, 9:52 PM IST

Updated : Sep 2, 2024, 10:25 PM IST

തൃശൂർ : മലയാളികളുടെ മനസ് കവർന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്‌ടാവായ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ സ്വദേശിയായ മോഹൻ സിത്താരയെ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്‌കുമാർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. അദ്ദേഹത്തിന് മെമ്പർഷിപ്പ് നൽകികൊണ്ട് ബിജെപി ജില്ലാതല മെംബർഷിപ്പ് ക്യാമ്പയിനും ഇന്ന് തുടക്കം കുറിച്ചു.

തൃശൂർ ജില്ലയിൽ 7 ലക്ഷം പേരെ മെമ്പർമാരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി മണ്ഡലം പ്രസിഡന്‍റെ രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് ( സെപ്റ്റംബർ 2 തിങ്കൾ) ഉച്ചയ്‌ക്ക് 2 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കികൊണ്ടാണ് ഇന്ത്യയിലൊട്ടാകെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം കുറിച്ചത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.

Also Read : ചംപെയ്‌ സോറന്‍ ഇനി ബിജെപിയിൽ; ഔദ്യോഗിക അംഗത്വം സ്വീകരിച്ചു - Champai Soren BJP Entry

Last Updated : Sep 2, 2024, 10:25 PM IST

ABOUT THE AUTHOR

...view details