കേരളം

kerala

ETV Bharat / state

എഡിഎമ്മിന്‍റെ മരണം: സർക്കാർ സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമെന്ന് എംടി രമേശ്

കണ്ണൂർ എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച് ബിജെപി നേതാവ് എംടി രമേശ്.

By ETV Bharat Kerala Team

Published : 4 hours ago

KANNUR ADM NAVEEN BABU SUICIDE  കണ്ണൂർ എഡിഎമ്മിൻ്റെ മരണം  എഡിഎം നവീൻ ബാബു  BJP MT RAMESH
MT Ramesh (ETV Bharat)

കോഴിക്കോട്: കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിൽ സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഒളിഞ്ഞും തെളിഞ്ഞും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ ന്യായീകരിക്കുകയാണ് സിപിഎം എന്നും രമേശ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉന്നത സർക്കാർ ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന വിധിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പിപി ദിവ്യയ്‌ക്കെതിരെ എന്ത് കൊണ്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്നില്ല ?, എന്തുകൊണ്ടാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ സ്ഥാനത്ത് നിന്ന് മാറ്റാത്തത്?, സിപിഎം കണ്ണൂർ ജില്ല നേതൃത്വത്തിൻ്റേത് അഴകൊഴമ്പൻ പ്രസ്‌താവന.

സൈബർ സഖാക്കളെ ഉപയോഗിച്ച് സിപിഎം എഡിഎമ്മിനേയും കുടുംബത്തെയും തേജോവധം ചെയ്യുന്നു. പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് എന്താണ് റോൾ ?. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നടത്തിയ ശുപാർശയാണ് ഏറ്റവും വലിയ അഴിമതി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ഇക്കാര്യത്തിലുള്ള താത്പര്യം എന്തെന്ന് സിപിഎം വ്യക്തമാക്കണം. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന് എംടി രമേശ് ചോദിച്ചു.

Also Read:എഡിഎമ്മിൻ്റെ ആത്മഹത്യ: പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെ സുധാകരനും രമേശ് ചെന്നിത്തലയും

ABOUT THE AUTHOR

...view details