ETV Bharat / entertainment

ആദ്യ എ റേറ്റഡ് 100 കോടി ചിത്രം; റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മാര്‍ക്കോ - MARCO ENTERS 100 CRORE CLUB

മലയാളത്തിൽ നിന്നും 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ 'എ' റേറ്റഡ് ചിത്രമായി 'മാർക്കോ', നിർമ്മിച്ച ആദ്യ സിനിമ തന്നെ 100 കോടി നേട്ടവുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

MARCO BOX OFFICE COLLECTION  MARCO COLLECTION  UNNI MUKUNDAN  മാർക്കോ ബോക്‌സ്‌ ഓഫീസ് കളക്ഷന്‍
Marco (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 6, 2025, 12:49 PM IST

നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ഉണ്ണി മുകുന്ദന്‍റെ 'മാര്‍ക്കോ'. ആഗോള കളക്ഷനിലാണ് ചിത്രം നൂറ് കോടിയിലെത്തിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മലയാളത്തിൽ ഇതാദ്യമായാണ് ഒരു 'എ' റേറ്റഡ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത്.

പ്രധാനമായും മലയാളത്തില്‍ റിലീസ് ചെയ്‌ത ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്. ക്രിസ്‌മസ് - ന്യൂ ഇയർ വിന്നറായി 'മാർക്കോ' മികച്ച ജനപിന്തുണയോടെ തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിൽ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് സിനിമകളായ 'അനിമൽ', 'കിൽ' തുടങ്ങിയവയ്‌ക്ക് സമാനമായി എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ട് കൂടി വലിയ സ്വീകാര്യതയാണ് സിനിമയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്യൂബ്‌സ്‌ എന്‍റർടെയിന്‍മെന്‍റ്‌സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'മാർക്കോ'. നിർമ്മിച്ച ആദ്യ ചിത്രം തന്നെ 100 കോടി നേട്ടം കൊയ്‌തിരിക്കുകയാണ് ക്യൂബ്‌സ്‌ എന്‍റർടെയിന്‍മെന്‍റ്‌സ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്‌റ്റർ ലുക്കിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദന്‍റെയും ജഗദീഷിന്‍റെയും അസാധ്യമായ അഭിനയ മുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്‌സ്‌റ്റൺ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, ജഗദീഷ് എന്നിവരെ കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, അഭിമന്യു തിലകൻ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), യുക്‌തി തരേജ തുടങ്ങിയവരും നിരവധി ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസീവ് - വയലൻസ് സിനിമയുടെ ഭാഗമായിട്ടുണ്ട്.

ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം - ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ - സപ്‌ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി - രാജകൃഷ്‌ണൻ എം ആർ, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം & ഡിസൈൻ - ധന്യാ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - അബ്‌ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്‌, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: മാർക്കോ 2ൽ ഉണ്ണി മുകുന്ദന് വില്ലനാകാൻ ചിയാൻ വിക്രം വരുമോ? - CHIYAAN VIKRAM IN MARCO 2

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.