കേരളം

kerala

ETV Bharat / state

വ്യാപനം അതിവേഗത്തില്‍, മലപ്പുറത്ത് സ്ഥിരീകരിച്ചത് 'എം പോക്‌സ് ക്ലേഡ് വണ്‍ ബി'; രാജ്യത്ത് ആദ്യം - FIRST MPOX CLADE1 B CASE IN INDIA - FIRST MPOX CLADE1 B CASE IN INDIA

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നാണ് വിവരം. യുഎഇയില്‍ നിന്നുമെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.

M POX NEW  Union health Ministry  clade1B  WHO health emergency
M Pox which confirmed in Malappuram is a new variant (ETV Bharat)

By ETV Bharat Kerala Team

Published : Sep 24, 2024, 8:46 AM IST

കോഴിക്കോട്: മലപ്പുറത്ത് സ്ഥീരികരിച്ച എംപോക്‌സ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്ന് എത്തിയ വ്യക്തിക്കാണ് കഴിഞ്ഞാഴ്‌ച രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ച് നടപടികള്‍ സ്വീകരിക്കും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി. അഞ്ച് ലാബുകളില്‍ പരിശോധനാ സൗകര്യമൊരുക്കി. കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും.

മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിച്ച് ചികിത്സ തേടണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയ വൈറസാണിത്. എം പോക്‌സ് ബാധിച്ച രോഗിയിൽ നിന്ന് സ്‌പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും.

Also Read:വീണ്ടുമൊരു മഹാമാരിക്കാലം...? 'എംപോക്‌സ്' ഉയര്‍ത്തുന്ന ഭീഷണികള്‍

ABOUT THE AUTHOR

...view details