കേരളം

kerala

ETV Bharat / state

നാട്ടുകാരെ പേടിപ്പിച്ച മലയണ്ണാൻ 'തക്കാളി കെണി'യിൽ; വീഡിയോ പുറത്ത്.. - MOUNTAIN SQUIRREL TRAPPED THRISSUR

നാട്ടുകാർ തക്കാളിപ്പഴം കാണിച്ച് പ്രലോഭിച്ചതോടെയാണ് മണിക്കുട്ടി എന്ന മലയണ്ണാൻ കെണിയിൽ വീണത്.

മലയണ്ണാൻ കെണിയിലായി  MOUNTAIN SQUIRREL TRAPPED  MOUNTAIN SQUIRREL  MOUNTAIN SQUIRREL IN MANDAMANGALAM
കെണിയിൽ വീണ മലയണ്ണാന്‍ (ETV Bharat)

By ETV Bharat Kerala Team

Published : Feb 2, 2025, 9:57 PM IST

തൃശൂർ: മാന്ദാമംഗലത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മലയണ്ണാൻ കെണിയിലായി. വനം വകുപ്പ് അധികൃതർ സ്ഥാപിച്ച കെണിയിലാണ് മലയണ്ണാൻ കുടുങ്ങിയത്. തക്കാളിപ്പഴം കാണിച്ച് പ്രലോഭിച്ചതോടെയാണ് നാട്ടുകാർ മണിക്കുട്ടി എന്ന് വിളിക്കുന്ന മലയണ്ണാൻ കെണിയിൽ വീണത്. ഇതിനോടൊപ്പം മലയണ്ണാൻ കെണിയിൽ വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലയണ്ണാൻ കുടുങ്ങിയതിൻ്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. കെണിയിലായ മലയണ്ണാനെ പുത്തൂർ മൃഗശാലയിലേക്ക് മാറ്റും.

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മലയണ്ണാൻ പിടിയിലായപ്പോൾ. (ETV Bharat)

ABOUT THE AUTHOR

...view details