കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് കഴിഞ്ഞ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടി വരും: പരിഹസിച്ച് എംഎം ഹസന്‍ - MM Hassan banters Communist party - MM HASSAN BANTERS COMMUNIST PARTY

സിപിഎം ഇപ്പോള്‍ നിലനില്‍ക്കുന്നത് ബിജെപിയുടെ കാരുണ്യത്തിലാണെന്നും സിപിഎമ്മിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനായത് ബിജെപി സഹായിച്ചതിനാലാണെന്നും എംഎം ഹസന്‍ ആരോപിച്ചു.

MM HASSAN  COMMUNIST PARTY  LOKSBHA ELECTION 2024  CONGRESS KERALA
KPCC Acting president MM Hassan banters Communist party

By ETV Bharat Kerala Team

Published : Mar 24, 2024, 10:58 PM IST

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകേണ്ടി വരുമെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസന്‍. വംശനാശം നേരിടുന്ന ഈനാംപേച്ചിയും മരപ്പട്ടിയുമൊക്കെ സിപിഎമ്മിന് ഏറ്റവും ഉചിതമായ ചിഹ്നം തന്നെയാണെന്നും എം എം ഹസന്‍ പരിഹസിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍റെ പ്രസ്‌താവന തോല്‍വി മുന്നില്‍ കണ്ടുള്ള ബാലമനസിന്‍റെ നിലവിളിയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പരിഹസിച്ചു.

ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളുമാണ് മരപ്പട്ടിയുടെ ആവാസകേന്ദം. കേരളത്തില്‍ മാത്രമാണ് ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്യൂണിസം അവശേഷിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ആരുടെ മയ്യത്താണ് എടുക്കാന്‍ പോകുന്നതെന്ന് റിസള്‍ട്ട് വരുമ്പോള്‍ അറിയാമെന്നും, എന്തായാലും അതു കോണ്‍ഗ്രസിന്‍റെ ആയിരിക്കില്ലെന്നും എം എം ഹസൻ പറഞ്ഞു.

ബിജെപിയുടെ പിന്തുണ ഇല്ലെങ്കില്‍ സ്വന്തം ചിഹ്നത്തില്‍ സിപിഎം മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞടുപ്പായിരിക്കും ഇത്. അവര്‍ക്ക് നിശ്ചിത ശതമാനം വോട്ടും ഒരൊറ്റ സീറ്റും കേരളത്തില്‍ നിന്ന് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കും. തീവ്ര വലതുപക്ഷ വ്യതിയാനവും ബിജെപി ബാന്ധവും മുഖമുദ്രയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണം മൂലം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ മയ്യത്തെടുക്കുമെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ഹസന്‍ ചോദിച്ചു.

സിപിഎം ഇപ്പോള്‍ നിലനില്‍ക്കുന്നത് ബിജെപിയുടെ കാരുണ്യത്തിലാണ്. സിപിഎമ്മിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനായത് ബിജെപി സഹായിച്ചതിനാലാണ്. ഇത്തവണ അവരുടെ സഹകരണം കുറെക്കൂടി പ്രകടമാണെന്നും, ഇ പി ജയരാജന്‍റെ രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ഡീല്‍ അതിന്‍റെ ഭാഗമാണെന്നും എംഎം ഹസന്‍ പറഞ്ഞു. ബിജെപിയെ തറപറ്റിക്കാനല്ല, തങ്ങളുടെ നില ഈനാംപേച്ചിയുടേത് ആകാതിരിക്കാനാണ് സിപിഎം മത്സരിക്കുന്നതെന്നും ഹസന്‍ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Also Read :സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി; 200 കോടി അനുവദിച്ച് സർക്കാർ - SUPPLYCO CRISIS

ABOUT THE AUTHOR

...view details