കേരളം

kerala

ETV Bharat / state

താമരശ്ശേരിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശുകാരിയെ കാണാതായി; ദുരൂഹത - THAMARASSERY WOMEN MISSING CASE - THAMARASSERY WOMEN MISSING CASE

ഒരു വയസ്സായ കുഞ്ഞിനും ഭർത്താവിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. രണ്ടായിരം രൂപയുമായാണ് സ്ഥലം വിട്ടതെന്ന് ഭര്‍ത്താവ്.

യുവതിയെ കാണാതായ കേസ്  MISSING CASE  ഉത്തർപ്രദേശ് യുപതിയെ കാൺമാനില്ല  THAMARASSERY KOZHIKODE
Afsa (22) (Source : ETV Bharat)

By ETV Bharat Kerala Team

Published : May 22, 2024, 5:11 PM IST

കോഴിക്കോട്:താമരശ്ശേരി പുതുപ്പാടിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഭാര്യയെ കാണാനില്ലെന്ന് പരാതി. പുതുപ്പാടി ഒടുങ്ങാക്കാട് മദ്രസയ്ക്ക് സമീപം വാടകക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി നാഫിസിൻ്റെ ഭാര്യ അഫ്‌സയെ (22) ആണ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ കാണാതായത്. ഒരു വയസ്സായ കുഞ്ഞിനും ഭർത്താവിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. യുവതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും രണ്ടായിരം രൂപയുമായാണ് സ്ഥലം വിട്ടതെന്നും ഭര്‍ത്താവ് നാഫിസ് താമരശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു മാസം മുമ്പാണ് ഇവര്‍ ജോലിക്കായി പുതുപ്പാടിയില്‍ എത്തിയത്. യുവതി വയനാട്ടില്‍ എത്തിയെന്ന സൂചനയെത്തുടര്‍ന്ന് പൊലീസും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം യുവതി കോഴിക്കോട് നിന്നും ട്രെയിൻ കയറി ബംഗളൂരുവിൽ ഇറങ്ങിയതായി വിവരം ലഭിച്ചു.

ഫോൺ ഇല്ലാത്ത യുവതി സമീപം ഇരുന്ന മലയാളിയുടെ ഫോണിൽ നിന്നും ഒരു നമ്പറിലേക്ക് വിളിച്ചതായി വിവരം ലഭിച്ചു. സ്വന്തം വീട്ടുകാരെ വിളിച്ചതാണെന്നാണ് സംശയം. താൻ ഒരു കടയിൽ ജോലി നോക്കുകയാണെന്നാണ് യുവതി ഫോണിൽ പറഞ്ഞത്. എന്നാൽ ഹിന്ദി വശമില്ലാത്ത സഹയാത്രികന് കൂടുതലൊന്നും ചോദിച്ചു മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹം വാർത്തയിൽ കൊടുത്ത നമ്പറുകളിലേക്ക് വിളിച്ച് വിവരം അറിയിച്ചു. ഈ വിവരങ്ങൾ യുവതിയുടെ ഭർത്താവ് താമരശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിൽ അറിയിക്കാനാണ് നിര്‍ദ്ദേശം.

Also Read :വൻ ലഹരി വേട്ട ; എംഡിഎംഎയുമായി രണ്ടുപേർ തൃശൂരിൽ പിടിയിൽ

ABOUT THE AUTHOR

...view details