കോഴിക്കോട്:ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യ കൃഷ്‌ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് നിയമനം. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വർഷങ്ങളായി ഈ ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമായ അർജുൻ്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നൽകാൻ തീരുമാനിച്ചത്. സർക്കാർ അതിനായി പ്രത്യേക ഉത്തരവിറക്കിയിരുന്നു. തെരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്‌ജർ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്‌ണപ്രിയ പ്രതികരിച്ചു.