കണ്ണൂര്‍ :പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്‌മൃതി കുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്.
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി - Tombs Of CPM Leaders Defaced - TOMBS OF CPM LEADERS DEFACED
പയ്യാമ്പലത്തെ സ്‌മൃതി കുടീരങ്ങളിൽ രാസദ്രാവകം ഒഴിച്ചു. വികൃതമാക്കിയത് സിപിഎം നേതാക്കളുടെ സ്‌മാരകശിലകള്‍. ആരാണ് ഇത് ചെയ്‌തതെന്ന് വ്യക്തമായിട്ടില്ല.

Published : Mar 28, 2024, 2:59 PM IST
ആരാണ് ഇത് ചെയ്‌തതെന്ന് വ്യക്തമായിട്ടില്ല. നാല് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്‍റെയോ സ്‌മൃതി കുടീരങ്ങൾക്ക് നേരെ ആക്രമണം നടന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
കോടിയേരി ബാലകൃഷ്‌ണന്‍റെ ശവകുടീരമാണ് കൂട്ടത്തിൽ ഏറ്റവുമധികം വികൃതമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. ജനങ്ങൾ ഇത് മനസിലാക്കണം. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സിപിഎം പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.