കേരളം

kerala

ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന പ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ - HYDRO GANJA CASE ACCUSED ARRESTED

മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളുരു വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. ഇതിലെ പ്രധാന കണ്ണിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്.

By ETV Bharat Kerala Team

Published : 4 hours ago

Published : 4 hours ago

HYDRO GANJA  ഹൈഡ്രോ കഞ്ചാവ് പ്രതി പിടിയിൽ  നെടുമ്പാശേരി വിമാനത്താവളം  LATEST MALAYALAM NEWS
Mehroof (36) (ETV Bharat)

എറണാകുളം:ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫാണ് (36) അറസ്‌റ്റിലായത്. ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ്. ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുളള പൊലീസാണ് പ്രതിയെ പിടികൂടിയത്. നെടുമ്പാശ്ശേരിയിൽ നിന്ന് ബാങ്കോക്കിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിൻ്റെ പിടിയിലാകുന്നത്.

കഴിഞ്ഞ മാസം 27ന് മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. ഇതിലെ പ്രധാന കണ്ണിയാണ് മെഹ്റൂഫ്. ഇയാൾ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കൂർഗ് എസ് പി കെ രാമരാജൻ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയെ അറിയിച്ചു. ഇതേ തുടർന്ന് പൊലീസിൻ്റെ ദ്രുതഗതിയിലുളള ഇടപെടൽ കൊണ്ട് പ്രതി അറസ്റ്റിലാകുകയായിരുന്നു. പിടികൂടിയ പ്രതിയെ മടിക്കരി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ശീതീകരിച്ച മുറിയിൽ കൃത്രിമ വെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്‌തുവാണ് ഹൈഡ്രോ കഞ്ചാവ്. അത്യന്തം അപകടകാരിയാണിത്. കിലോയ്ക്ക് ഒരു കോടിയിൽ അധികം രൂപ വിലവരും.

Also Read:കഞ്ചാവ് വിൽപന; നാല് പ്രതികൾക്ക് കഠിന തടവും പിഴയും

ABOUT THE AUTHOR

...view details