ETV Bharat / entertainment

കോളജ് കുമാരനായി ലുക്‌മാൻ!; കൗതുകം ജനിപ്പിച്ച് 'അതിഭീകര കാമുകൻ' - ATHIBHEEKARA KAAMUKAN FIRST LOOK

ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

The first look poster  Actor Lukman  Athibheekara Kamukan Movie  ദൃശ്യ രഘുനാഥ്
Athibheekara Kamukan first look Poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Feb 15, 2025, 3:43 PM IST

എറണാകുളം: ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ അഭിനേതാവാണ് ലുക്‌മാൻ അവറാൻ. ചെറിയ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച ലുക്‌മാൻ പിന്നീട് സഹനടനായി. അതിഗംഭീര പ്രകടനങ്ങളിലൂടെ താരം നായക നിരയിലേക്കുയർന്നു. മലയാളത്തിലെ ഒരുപാട് ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ ലുക്‌മാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരം കോളജ് കുമാരനായി എത്തുന്ന 'അതിഭീകര കാമുകൻ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കാർത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീൽഗുഡ് കോമഡി ജോണറിലാണ് അതിഭീകര കാമുകൻ ഒരുങ്ങുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു കോളജ് ക്ലാസ് മുറിയിൽ ഇരിക്കുന്ന ലുക്‌മാൻ്റെ കഥാപാത്രവും ദൃശ്യയുടെ കഥാപാത്രവും പുറത്തിറങ്ങിയ പോസ്റ്ററിൽ കാണാവുന്നതാണ്. ഒപ്പം കാലൻ്റെ രൂപത്തിലുള്ള നിഴലും പോസ്റ്ററിൽ ഉണ്ട്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എൻ്റർടെയ്ൻമെൻ്റ്സ് എന്നീ ബാനറുകളിൽ ദീപ്‌തി ഗൗതം, ഗൗതം താനിയിൽ, സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'കൊറോണ ധവാൻ' സിനിമയ്‌ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്‌ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊഡക്ഷൻ കൺട്രോളർ: ശരത് പത്മനാഭൻ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ,

ALSO READ: ഒന്നിച്ച് നടന്ന 100 മീറ്റര്‍, നേരില്‍ മിണ്ടിയ 10 വാക്കുകള്‍.. കാത്തിരുന്ന Yes or No, പത്താം ക്ലാസിലെ പ്രണയത്തെ കുറിച്ച് ശ്രീ ദേവ്

കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്‌ണൻ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സ്റ്റിൽസ്: വിഷ്‌ണു എസ് രാജൻ, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: വാസുദേവൻ വിയു, അഫ്‌സൽ അദേനി, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്‌സ്: ത്രീ ഡോർസ്, ഡിസൈൻ: ടെൻപോയ്ന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.