ഇടുക്കി: മൂന്നാർ ദേവികുളത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ കുത്തി മറിച്ച് കാട്ടാന. ലിവർപൂൾ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് കാട്ടാന ആക്രമിച്ചത്. സഞ്ചാരികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. മൂന്നാറിൽ നിന്നും വിദേശ സഞ്ചാരികളടങ്ങുന്ന നാല് പേരുടെ സംഘം തേക്കടിയിലേക്ക് പോകുകയായിരുന്നു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിൻ്റിന് സമീപം എത്തിയതോടെ ഇവരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റോഡിന് മുകൾ ഭാഗത്ത് നിന്നും പാഞ്ഞെത്തിയ ആന ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ചവിട്ടി മറിക്കുകയായിരുന്നു. ആന ചവിട്ടിയതോടെ കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നുവെന്ന് ടാക്‌സി ഡ്രൈവർ രതീഷ് പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് കാര്യമായ പരിക്കുകളില്ലെന്നും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തുണ്ടായിരുന്ന പശുവിനെയും കാട്ടാന കൊന്നു. വനം വകുപ്പുദ്യോഗസ്ഥരും ആർആർടി സംഘവുമെത്തി കാട്ടാനയെ തുരത്തി.
Also Read: 'ഇത്തരം അപകടങ്ങളിൽ ആർക്കെതിരെയാണ് കേസെടുക്കേണ്ടത്?'; ആന ഇടഞ്ഞ വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ